യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.
May 19, 2026
അനിൽ ഹരി, പിആർഒ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നു വാറിങ്ടണിൽ നടക്കും. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിങ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13-)o തീയതി വാറിങ്ടണിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ (Victoria Park Stadium Warrington, Knutsford Rd, Latchford, Warrington WA4 1AG) വച്ച് രാവിലെ 09 നു തന്നെ ആരംഭിച്ചു വൈകിട്ട് 5മണിയോടെ സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ നടന്നു വരുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു. മികച്ചരീതിയിലുള്ള ട്രാക്ക് ആൻഡ് ഫീൽഡ് അന്ന് വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമാവലിയും അനുബന്ധ വിവരങ്ങളും അസ്സോസിയേഷൻ പ്രതിനിധികൾക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട് എന്ന് കായികമേള കോഓർഡിനേറ്റർ ശ്രീ ബിനോയി മാത്യു അറിയിച്ചു. കായികമേളയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ തങ്ങളുടെ അസ്സോസിയേഷൻ പ്രതിനിഥികളുമായി ബന്ധപ്പെടുക. വിവിധങ്ങളായ കായികമത്സരങ്ങൾ വ്യത്യസ്ത വയസുതിരിച്ചുള്ള വിഭാഗങ്ങളിൽ ആണ് നടത്തുന്നത്.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഉൾപ്പെടുത്തി യുക്മ നടത്തുന്ന കായിക മത്സരങ്ങൾ യു കെ യിലെ മലയാളി സമൂഹത്തിൽ കായിക പ്രേമികളെ ഉത്സവ പ്രതീതി ഉണർത്തുന്ന ഏക്കാലത്തെയും ഏറ്റവും വലിയ കായികമാമാങ്കമായി മാറിയിട്ടുണ്ട്. കൂടാതെ യുക്മ കായികമേള മലയാളി സമൂഹത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രാധാന്യം മനസ്സിലാക്കാനും, അതിനെ പ്രോഹത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി മാറിക്കഴിഞ്ഞു.
വാറിങ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ് തുടങ്ങിയവർ സംയുക്തമായി അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് ജൂൺ 20-)o തീയതി ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ നോർത്ത് വെസ്റ്റിലെ യുക്മയുമായി ബന്ധപ്പെട്ടിട്ടുള്ള അംഗ അസ്സോസിയേഷനുകളുമായി ബന്ധപ്പെടേണ്ടതാണ്.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages