1 GBP = 129.41
breaking news

സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ

സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ

സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. വ്യാപക നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്

ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ബിസിനസ്, ഷോപ്പ് ഉടമകെള്‍ സൈനേജ് നിയമം പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ദുബായില്‍ സൈനേജ് നിയമങ്ങള്‍ പുതുക്കി പ്രാബല്യത്തില്‍വരുത്തിയത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുബായ് ആര്‍ടിഎയും മുനിസ്സിപ്പാലിറ്റിയും ചേര്‍ന്നാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ഔട്ട് ഡോര്‍ അഡ്വര്‍ട്ടെസിങ് മാനുവലിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ശ്രദ്ധയില്‍പെട്ടതോടെയാണ് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കടയുടെ മുന്‍വശത്ത് ഒരു ട്രേഡ് നെയിം മാത്രമേ അനുവദിക്കുകയുള്ളൂ,ഒന്നിലധികം വ്യാപാര നാമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. സൈന്‍ ബോര്‍ഡുകള്‍ മുകളില്‍ നിന്ന് താഴേക്ക് വായിക്കുന്ന തരത്തിലാകണം. നേരത്തേ നിര്‍ദശം നല്‍കിയ വലിപ്പത്തിലും ആകൃതിയിലും ആണം ബോര്‍ഡുകള്‍ വയ്‌ക്കേണ്ടത്. അമിതമായ ലൈറ്റ് പാടില്ല. ബോര്‍ഡിന്റെ കട്ടിയും നിയമാനുസൃതമാകണം. നിശ്ചിത അളവില്‍ കൂടുകല്‍ വെളിച്ചമുള്ള ബാക്ഗ്രൗണ്ടുകളും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അമിമേറ്റഡ് ദൃശ്യങ്ങളോ ചലിക്കുന്ന ദൃശ്യങ്ങളോ സൈന്‍ ബോര്‍ഡില്‍ ഉണ്ടാകാനും പാടില്ല.ഗ്രൗണ്ട് ഫ്‌ലോറിലല്ലാത്ത കടകളുടേയോ സ്ഥാപനങ്ങളുടേയോ നെയിം ബോര്‍ഡുകള്‍ ബാല്‍ക്കണിയില്‍ തൂക്കരുത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഇടമാക്കി ദുബായിയെ മാറ്റാനുള്ള നടപടികളുടെ ഭാഗമായി കൂടിയാണ് ഈ നിര്‍ദേശങ്ങള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more