1 GBP = 129.37
breaking news

ഡാർബിയിൽ നിന്നും ക്യാമ്പർ വാനിൽ പാരീസ് കാണാൻ പോയ സുഹൃദ് സംഘത്തിലൊരാൾ ഹൃദയാഘാതം മൂലം മരണമടഞ്ഞു; വിടവാങ്ങിയത് അങ്കമാലി സ്വദേശിയായ ജീസ് ജോസ്

ഡാർബിയിൽ നിന്നും ക്യാമ്പർ വാനിൽ പാരീസ് കാണാൻ പോയ സുഹൃദ് സംഘത്തിലൊരാൾ ഹൃദയാഘാതം മൂലം മരണമടഞ്ഞു; വിടവാങ്ങിയത് അങ്കമാലി സ്വദേശിയായ ജീസ് ജോസ്

ലണ്ടൻ: ഡാർബിയിൽ നിന്ന് പാരിസിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഡാർബിയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് വാടകയ്ക്ക് എടുത്ത ക്യാമ്പർ വാനില്‍ പാരീസിന്റെ മായിക ലോകം കാണാന്‍ പുറപ്പെട്ട 6 അംഗ സംഘത്തിലെ ജീസ് ജോസിന് ഇന്നലെ വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെടുക ആയിരുന്നു. വൈകിട്ട് ഏഴു മണിയോടെ ആശുപത്രിയില്‍ എത്തിച്ച ജീസിന് അര്‍ദ്ധ രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു എന്നാണ് പാരിസില്‍ നിന്നും സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്ന വിവരം.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും. അങ്കമാലി കിടങ്ങൂര്‍ കുന്നപ്പള്ളി കുടുംബാംഗമാണ് 49കാരനായ ജീസ് ജോസ്. ലെസ്റ്റർ ഹോസ്പിറ്റലിൽ ഫെസിലിറ്റേറ്റർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് ജീസ്.

യുകെയില്‍ എത്തിയിട്ട് ഏകദേശം അഞ്ചു വര്‍ഷം ആയ ജീസിന് 12 വയസും രണ്ടു വയസും ഉള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയുമാണ്. കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബം ഇരുകാലില്‍ നില്ക്കാന്‍ ഉള്ള ശ്രമത്തിനു സഹായകമായി ഭാര്യയ്ക്ക് അടുത്തകാലത്താണ് നേഴ്സിങ് ഹോമില്‍ നേഴ്‌സ് ആയി ജോലി ലഭിക്കുന്നത്. ലെസ്റ്ററില്‍ എത്തിയ കുടുംബം ഇതേത്തുടര്‍ന്നാണ് ഡാര്‍ബിയിലേക്ക് വീട് മാറി എത്തുന്നത്.

ജീസ് ജോസിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more