1 GBP = 129.25
breaking news

തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് യുഡിഎഫ്. 2021 ലെ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റ് നേടിയ യുഡിഎഫ് 2026ല്‍ 12 സീറ്റ് നേടി. സിറ്റിങ്ങ്‌ സീറ്റായ ബേപ്പൂര്‍ മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്. 2021ല്‍ നേടിയ ഭൂരിപക്ഷം പോലും ബേപ്പുരില്‍ എല്‍ഡിഎഫിന് നേടാനായില്ല.

വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ കോഴിക്കോട് ജില്ലയില്‍ ഒരു തവണ പോലും യു ഡി എഫിന് പുറകോട്ട് നോക്കേണ്ടി വന്നില്ല.
2021 ല്‍ 11 സീറ്റില്‍ വിജയിച്ച സിപിഐഎമ്മിനാകട്ടെ നന്നേ വിയര്‍ക്കേണ്ടി വന്നു. ഒരുകാലത്ത് എല്‍ഡിഎഫിനെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളില്‍ ഇത്തവണ ജനം മാറി ചിന്തിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ തട്ടകമായ പേരാമ്പ്ര, പാളയത്തിലെ പട പോലും വകവയ്ക്കാതെ നാലാം മൂഴത്തിന് മന്ത്രി ശശീന്ദ്രന്‍ കച്ചകെട്ടി ഇറങ്ങിയ എലത്തൂര്‍ ചരിത്രത്തില്‍ എല്ലാ കാലത്തും എല്‍ഡിഎഫിനെ തുണച്ച നാദാപുരം, കോണ്‍ഗ്രസിന് പതിറ്റാണ്ടുകളായി ബാലികേറാം മലയായി നിന്ന ബാലുശ്ശേരി, രണ്ടു പതിറ്റാണ്ടുകാലം സിപിഐഎം അടക്കിവാണ കൊയിലാണ്ടി, നാലാം തുടര്‍ വിജയത്തിന് പിടിഎ റഹീം തുനിഞ്ഞിറങ്ങിയ കുന്നമംഗലം, നാലുതവണയായ് യുഡിഎഫിനെ കൈവിട്ട കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളില്‍ യുഡി എഫിനെ ഇരുകൈയ്യും നീട്ടി യുഡിഎഫിനെ ജനം സ്വീകരിച്ചു. അതേസമയം, കൊടുവള്ളി തിരുവമ്പാടി വടകര കുറ്റ്യാടി കോഴിക്കോട് സൗത്ത് എന്നിവിടങ്ങളില്‍ യുഡിഎഫിന് വിജയം ഏറെ എളുപ്പമായി.

കൊയിലാണ്ടിയിലും നാദാപുരത്തും ഒഴികെ സിറ്റിംഗ് എംഎല്‍എമാരാണ് എല്‍ഡിഎഫിന് മത്സര രംഗത്തുണ്ടായിരുന്നത്. കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, എലത്തൂര്‍ ,ബാലുശ്ശേരി, നാദാപുരം എന്നീ അഞ്ചു സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more