ലണ്ടൻ: ദീക്ഷയുടെ ഡയറക്ടറായ ആരതി അരുൺ 2026-ൽ മൂന്ന് പ്രധാന അംഗീകാരങ്ങൾ നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. യുകെയിൽ ഇന്ത്യൻ കലാരംഗത്തെ അവരുടെ സമർപ്പിത പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ‘Cultural Guardian Award 2026’ (Shakti Awards by Shakti Sangamam) മാർച്ച് 16-ന് അവർക്കു ലഭിച്ചു.
അതോടൊപ്പം, സംഗീതത്തിനായി പ്രത്യേകമായി നൽകുന്ന പ്രശസ്തമായ PRS Foundation – Early Career Promoter Fund ഗ്രാന്റും അവർ കരസ്ഥമാക്കി. കഴിഞ്ഞ12 വർഷങ്ങളായി സംഗീത അധ്യാപിക, നർത്തകി, കൊറിയോഗ്രാഫർ, ഫെസ്റ്റിവൽ പ്രൊഡ്യൂസർ, ദീക്ഷയുടെ ഡയറക്ടർ, ആർട്ടിസ്റ്റിക് ഡയറക്ടർ & ലീഡ് ഇൻസ്ട്രക്ടർ – ഈ റോളുകളിൽ പ്രവർത്തിച്ചുവരുന്ന ആരതി അരുണിന്റെ സംഗീത മേഖലയിലെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്.
കൂടാതെ, Immersive Arts UK – Explore Strand മുഖേന “Immersive Ancient Performance Venue Experience” എന്ന സൃഷ്ടിപരമായ പദ്ധതിക്കായി മൂന്നാമത്തെ award അവർ നേടി.
PRS Foundation പ്രോജക്റ്റ്ന്റെ ഭാഗമായി മാർച്ച് 21-ന് ഒരു കർണാടക സംഗീത കച്ചേരി സംഘടിപ്പിച്ചു. ഇന്ത്യയിലെ പ്രശസ്ത സംഗീതജ്ഞനായ ശ്രീ ശ്രീധർ ചാരി മുഖ്യ കലാകാരനായി പങ്കെടുത്തു. വയലിനിൽ ശ്രീവിദ്യ വെങ്കട്, മൃദംഗത്തിൽ ആകാശ് ഉപേന്ദ്രൻ, ജയശങ്കർ എന്നിവർ സഹകരിച്ചു. യുകെയിലെ കലാകാരായ ആരതി അരുണ്, ഡോ. ഷെറിൻ ജോസ്, ഷൈജി അജിത്, മെറി ജോസ്, അപർണ പവിത്രൻ, സ്വർണ ബോബ്ബിളി, രമ്യ ജോർജ്, മരിയ ജോള്ളി, ബാലകലാകാരനായ സഞ്ജയ് കുമാർ എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു.
PRS foundation project – പ്രധാന ഭാഗമായി ഒരു പുതുതലമുറ സംഗീത ബാൻഡിന്റെ അവതരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബാൻഡിന്റെ ആദ്യ ലൈവ് പ്രകടനം Samarpanaയുടെ 10-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2026 മേയ് 30-ന് Dudley Evolve Theatre-ൽ അരങ്ങേറും. ദീക്ഷയുടെ മറ്റൊരു ഡയറക്ടറായ ബ്രയൻ എബ്രഹാം (Seban) ആണ് ഈ യുവബാൻഡിനെ നയിക്കുന്നത്. ഈ സംഗീതപരിപാടിയുടെ Creative Director ആയും Live Producer ആയും പ്രവർത്തിക്കുന്ന Seban ഈ ആശയത്തിന്റെ സ്രഷ്ടാവുമാണ്. ആഷ്നി ഷിജു, രമ്യ ജോർജ്, ജെഫ്രി സിറിയക്, ആൽമണ്ട് എന്നിവർ band-ലെ മറ്റ് അംഗങ്ങളാണ്.
Immersive Arts Project സംബന്ധിച്ച കൂടുതൽ വിവരങ്ങൾ Instagram അക്കൗണ്ടുകളായ @aarathyarun1, @deekshaa.arts എന്നിവയിൽ ലഭ്യമാകും.
സംഗീതം, നൃത്തം, സംഗീത- നൃത്ത അധ്യാപനം, നൃത്തസംവിധാനം എന്നീ മേഖലകളിൽ സമൃദ്ധമായ പരിചയസമ്പത്തുള്ള കലാകാരിയാണ് ആരതി അരുൺ. കർണാടക സംഗീതം, സിനിമാഗാനങ്ങൾ, ലൈറ്റ് മ്യൂസിക്, കുചിപ്പുടി, നാട്യശാസ്ത്രം എന്നിവയിൽ പ്രത്യേക വൈദഗ്ധ്യം നേടിയ അവർ പ്രശസ്ത ഗുരുക്കന്മാരുടെ ശിഷ്യയായാണ് പരിശീലനം നേടിയിരിക്കുന്നത്.
പ്രശസ്തമായ സമർപ്പണ ആർട്സ് ഫെസ്റ്റിവൽ (2016), അറിയപ്പെടുന്ന കലാ സംഘടനയായ ദീക്ഷ (2020), യുകെയിൽ ഇന്ത്യൻ സംഗീതത്തിൻറെയും നൃത്തത്തിൻറെയും ഉന്നത വിദ്യാഭ്യാസത്തിനായുള്ള ആരതി അരുൺ ഗ്ലോബൽ ആർട്സ് (2025) എന്നിവ സ്ഥാപിച്ചത് അവരുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, Birmingham City Council പിന്തുണയോടെ പ്രവർത്തിക്കുന്ന OVAL (Our Voice in Arts & Literature) എന്ന കലാസമിതിയിൽ Indian Arts Leader ആയും അവർ സേവനമനുഷ്ഠിക്കുന്നു.
2025-ൽ, Creative UKയും West Midlands Combined Authorityയും ചേർന്ന് സംഘടിപ്പിച്ച ‘Creative Growth Programme West Midlands’ന്റെ Stage 1 cohort-ലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം Kaushalya UK നൽകുന്ന ‘WOW Award for Cultural Impact’ അവർ നേടി.
https://limeeventz.co.uk/public/e/61/samarpana-2026
2021 മുതൽ മൂന്ന് തവണ Arts Council England National Lottery Grant ലഭിച്ച അവർ സൃഷ്ടിച്ച സംഗീതനാടകങ്ങളിൽ ‘The Dance of Apsaras’ എന്ന കൃതി യുകെയിലും അന്താരാഷ്ട്ര ഇന്ത്യൻ നൃത്തലോകത്തും വലിയ പ്രശംസ നേടി. കൂടാതെ, 2022-ൽ The National Lottery Community Fund 2025-ൽ The Elmley Community Arts Fund- Deekshaaയ്ക്ക് ലഭിച്ചു.
2025-ൽ Griffin College London-affiliated 4 Diploma കോഴ്സുകളും 3 Certificate കോഴ്സുകളും ഇന്ത്യൻ സംഗീത-നൃത്ത മേഖലയിൽ അവർ ആരംഭിച്ചു. നിലവിൽ ഈ കോഴ്സുകൾ Aarathy Arun Global Arts മുഖേന നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ:
📞 +44 7455 276367
📧 deekshaa.arts@gmail.com
click on malayalam character to switch languages