1 GBP = 126.74
breaking news

അയർലൻഡിൽ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി യുഎസ് സൈനിക വിമാനത്തിന് കേടുപാടുകൾ വരുത്തി; ഒരാൾ അറസ്റ്റിൽ

അയർലൻഡിൽ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി യുഎസ് സൈനിക വിമാനത്തിന് കേടുപാടുകൾ വരുത്തി; ഒരാൾ അറസ്റ്റിൽ

ലണ്ടൻ: അയർലൻഡിൽ വിമാനത്താവളത്തിനുള്ളിൽ അതിക്രമിച്ചു കയറി ആയുധം ഉപയോഗിച്ച് യുഎസ് സൈനിക വിമാനത്തിന് കേടുപാടുകൾ വരുത്തി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9.45 നാണ് അയർലണ്ടിലെ ഷാനൻ വിമാനത്താവളത്തിലെ നിയന്ത്രിത പ്രദേശത്ത് ഒരാളെ കണ്ടതിനെ തുടർന്ന് അലാറം മുഴങ്ങിയത്.

പുരുഷനാണെന്ന് കരുതപ്പെടുന്ന ഇയ്യാൾ ടാക്സിവേയിൽ നിർത്തിയിട്ടിരുന്ന യുഎസ് വ്യോമസേനയുടെ സി 130 ഹെർക്കുലീസ് വിമാനത്തിന്റെ ചിറകിലേക്ക് കയറി. തുടർന്ന് 160 മില്യൺ ഡോളർ വിലമതിക്കുന്ന വിമാനത്തിന്റെ ഫ്യൂസ്ലേജും ചിറകും ഒരു ഹാച്ചെറ്റ് ഉപയോഗിച്ച് കേടുപാടുകൾ വരുത്തിയതായി റിപ്പോർട്ടുണ്ട്.

സംഭവത്തെത്തുടർന്ന് ആദ്യമെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ മൊബൈൽ സ്റ്റെയറുകളുപയോഗിച്ച് മുകളിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
ആക്രമണം നടന്ന് 30 മിനിറ്റിനുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

വിമാനത്താവളം ഏകദേശം രാവിലെ 9.50 ന് പ്രവർത്തനം നിർത്തിവച്ചു, പിന്നീട് 10.15 ന് പ്രവർത്തനം പുനരാരംഭിച്ചതായി ഷാനൻ എയർപോർട്ട് ഗ്രൂപ്പിന്റെ വക്താവ് സ്ഥിരീകരിച്ചു. ഹുസാർ സാബർ 26-1 എന്ന ഉഭയകക്ഷി പോളിഷ് സൈനിക അഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി പോവുകയായിരുന്നു വിമാനം. ആർക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷയുടെ ഭാഗമായി നാശനഷ്ടങ്ങളുടെ വിവരങ്ങൾ പുറത്ത് വിടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more