1 GBP = 126.71

മില്ലറിന്റെ പോരാട്ടം പാഴായി; ഡൽഹിയെ തോൽപ്പിച്ച് ഗില്ലിനും സംഘത്തിനും ആദ്യ ജയം

മില്ലറിന്റെ പോരാട്ടം പാഴായി; ഡൽഹിയെ തോൽപ്പിച്ച് ഗില്ലിനും സംഘത്തിനും ആദ്യ ജയം

ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് മുന്നോട്ടുവെച്ച 210 റൺസ് പിന്തുടർന്ന ഡൽഹി 209 റൺസിൽ വീണു.

20 പന്തിൽ മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ഡേവിഡ് മില്ലർ 41 റൺസ് നേടി പൊരുതി. 52 പന്തിൽ നാല് സിക്‌സറും 11 ഫോറുകളും അടക്കം 92 റൺസ് നേടിയ കെ എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം പാതും നിസ്സംഗ 41 റൺസ് നേടി.

നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാൻ ഗുജറാത്തിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ചു. പ്രസിദ്ദ്‌ കൃഷ്ണ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരുടെ മികവിലാണ് ഗുജറാത്ത് സ്കോർ ഉയർത്തിയത്.

ഗിൽ 45 പന്തിൽ അഞ്ച് സിക്‌സറും നാല് ഫോറുകളും അടക്കം 70 റൺസ് നേടി പുറത്തായി. ജോസ് ബട്ട്ലർ 27 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 52 റൺസ് നേടി പുറത്തായി. വാഷിംഗ്‌ടൺ സുന്ദർ 32 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 55 റൺസ് നേടിയും പുറത്തായി. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റ് നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more