1 GBP = 125.36
breaking news

ലണ്ടനിൽ മലയാളി വിദ്യാർത്ഥിനി കയാക്കിങ് നടത്തുന്നതിനിടയിൽ അപകടത്തിൽ മരിച്ചു

ലണ്ടനിൽ മലയാളി വിദ്യാർത്ഥിനി കയാക്കിങ് നടത്തുന്നതിനിടയിൽ അപകടത്തിൽ മരിച്ചു

ലണ്ടൻ: ലണ്ടനിൽ മലയാളി വിദ്യാർത്ഥിനി തേംസ് നദിയിൽ കയാക്കിങ് നടത്തുന്നതിനിടെ അപകടത്തിൽ മരണമടഞ്ഞു. പഠനം പൂർത്തിയാക്കിയ ശേഷം പിഎസ്ഡബ്ല്യു വിസയിൽ ജോലി ചെയ്തിരുന്ന കീർത്തി രാജഗോപാലാണ് (25) ഈസ്റ്റർ അവധിക്കാലത്ത് കയാക്കിംഗ് നടത്തുന്നതിനിടെ അപകടത്തിൽ മരിച്ചത്. കാസർഗോഡിലെ വെള്ളിക്കോത്ത് കാഞ്ഞങ്ങാട്ടെ കാരക്കുഴി സ്വദേശിനിയാണ് കീർത്തി.

2023-2024 അധ്യയന വർഷത്തിൽ ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ഇന്റർനാഷണൽ ചൈൽഡ് റൈറ്റ്സ് ആൻഡ് ഡെവലപ്മെന്റിൽ എംഎ പൂർത്തിയാക്കിയ കീർത്തി പിഎസ്ഡബ്ല്യു വിസയിൽ ജോലി ചെയ്ത് വരികയായിരുന്നു. തെക്ക്-കിഴക്കൻ ലണ്ടനിലെ ലാംബെത്ത് പ്രദേശത്തെ ഒരു ഹെൽത്ത് ഗ്രൂപ്പ് സ്ഥാപനത്തിൽ കീർത്തി പേഷ്യന്റ് സർവീസ് ഉപദേഷ്ടാവായാണ് ജോലി ചെയ്‌തിരുന്നത്.

പോലീസ് പറയുന്നതനുസരിച്ച്, സ്ത്രീയെ അവസാനമായി കണ്ടത് ഇ-14 പോസ്റ്റ് കോഡ് പ്രദേശത്താണ്. കയാക്കിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് വീണതായാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും അത് വിജയിച്ചില്ല. തെംസ് നദിയിലെ വൂൾവിച്ച് പ്രദേശത്തുനിന്ന് ബെക്സ്ലി പോലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നിലവിൽ ഗ്രീൻവിച്ച് പബ്ലിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മുൻ ആർമി ഓഫീസർ കേണൽ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീർത്തി. വിനായകാണ് ഏക സഹോദരൻ. യുകെയിൽ ഔദ്യോഗിക ക്രമീകരണങ്ങൾ അവധിയിലായതിനാൽ, കീർത്തിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് യുകെ മലയാളികളുടെ സജീവ ഇടപെടൽ നോർക്ക അഭ്യർത്ഥിച്ചു.

കീർത്തി രാജഗോപാലിന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി ജയകുമാർ നായരും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more