1 GBP = 125.36
breaking news

ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍

ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍

എഡിറ്റോറിയൽ

ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി വന്നെത്തി… ലോകമാസകലം യുദ്ധത്തിന്റെ അശാന്തി പടരുമ്പോൾ
ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം നൽകിയ വ്യക്തികൾക്കൊക്കെ ആ മഹത്തായ സന്ദേശം ആശംസിക്കുകയും ചെയ്തിട്ടുണ്ട് – നിങ്ങൾക്ക് സമാധാനം!! അസമാധാനത്തിന്റെ ശക്തികളെ തിരിച്ചറിയാനും ശാന്തിയുടെ ദൂതരാവാനും ഓരോ ഉയിർപ്പുതിരുന്നാളുകളും നമ്മോട് ആവശ്യപ്പെടുന്നു. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രങ്ങളുടെയോ അതിരുകളിൽ ഒതുക്കി നിർത്തപ്പെടേണ്ട ഒന്നല്ല ഈസ്റ്ററിന്റെ സന്ദേശം.

അസത്യത്തിൽ സത്യത്തിന്റെയും, ഇരുളിൽ പ്രകാശത്തിന്റെയും ദൂതരാകാനുള്ള ഉൾവിളി നമ്മുടെ കാതുകളിൽ മുഴങ്ങുകയായി. മൃത്യുവിന്റെ താഴ്വരകളിൽ ജീവന്റെ തുടിപ്പുകളാകാൻ, അശാന്തിയുടെ തീരങ്ങളിൽ ശാന്തിദൂതരാകുവാൻ ഈ ഉയിർപ്പ് തിരുന്നാളിൽ നമുക്ക് പുനരർപ്പണം ചെയ്യാം. എല്ലാ യു കെ മലയാളി സുഹൃത്തുക്കൾക്കും “യുക്മന്യൂസ്” വായനക്കാർക്കും അനുഗ്രഹീതമായ ഈസ്റ്റർ മംഗളങ്ങൾ ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more