1 GBP = 126.59

ടൗൺഷിപ്പിന് DYFI പണം കൈമാറി, വയനാടിനായി പിരിച്ച പണം എവിടെ കോൺഗ്രസേ?; പറവൂരിൽ കുടിൽകെട്ടി സമരം നടത്തി DYFI

ടൗൺഷിപ്പിന് DYFI പണം കൈമാറി, വയനാടിനായി പിരിച്ച പണം എവിടെ കോൺഗ്രസേ?; പറവൂരിൽ കുടിൽകെട്ടി സമരം നടത്തി DYFI

വയനാട്ടിലെ ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദ്യമുയർത്തി കുടിൽകെട്ടി സമരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ. സർക്കാരുമായി സഹകരിച്ച് ടൗൺഷിപ്പ് നിർമ്മാണത്തിനായി ഡി.വൈ.എഫ്.ഐ പണം കൈമാറിയെങ്കിലും, സമാനമായ വാഗ്ദാനം നൽകിയ കോൺഗ്രസ് പണം നൽകാൻ തയ്യാറായില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു. ഇപ്പൊ അവർ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്നു.

കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പിരിച്ച പണം എവിടെ എന്ന് ചോദിക്കാൻ തയ്യാറാകണം. തൻ്റെയും കെപിസിസി പ്രസിഡൻ്റിൻ്റെയും സംയുക്ത അക്കൗണ്ടിൽ പണം ഉണ്ടെന്ന് പറഞ്ഞത് വി.ഡി സതീശൻ ആണ്. അങ്ങനെ ഒരു അക്കൗണ്ട് അവർക്കുണ്ടോ. കുടിൽ കെട്ടി സമരം നടത്തിയവരെ അടിച്ചോടിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനോട്. ഞങ്ങൾ ചോദ്യം ആവർത്തിച്ച് കൊണ്ടിരിക്കും. ഡീൽ പറഞ്ഞ് ഉറപ്പിക്കുന്ന ആളായി പ്രതിപക്ഷനേതാവ് മാറി. പുനർജനി ഫണ്ടിന് പിരിച്ച പണത്തിൻ്റെ കണക്ക് എവിടെയെന്നും വസീഫ് ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more