1 GBP = 128.35
breaking news

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജിയുമായി ഒരു കപ്പൽ; ഉടൻ മംഗളൂരുവിലെത്തും, വലിയ ആശ്വാസം

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജിയുമായി ഒരു കപ്പൽ; ഉടൻ മംഗളൂരുവിലെത്തും, വലിയ ആശ്വാസം

ന്യൂഡൽഹി: ഇറാനെതിരായ ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് അനുവദിച്ചതിനെത്തുടർന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇറാനിൽ നിന്ന് ദ്രാവക പെട്രോളിയം ഗ്യാസ് (എൽപിജി) വാങ്ങി. അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസപ്പെട്ടതോടെ രാജ്യം നേരിടുന്ന കടുത്ത ഊർജ്ജപ്രതിസന്ധിക്ക് പരിഹാരമായാണ് ഈ നീക്കം. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന ടാങ്കർ ഉടൻ തന്നെ മംഗളൂരു തുറമുഖത്ത് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more