1 GBP = 126.71

ഇന്ത്യ-യു.എസ് വ്യാപാര കരാർ: വിമർശനം കടുപ്പിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ-യു.എസ് വ്യാപാര കരാർ: വിമർശനം കടുപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ള​വു​ക​ൾ അ​ങ്ങോ​ട്ട് കൊ​ടു​ത്ത് ഇ​ങ്ങോ​ട്ട് ഇ​ന്ത്യ​ക്ക് യാ​തൊ​രു നേ​ട്ട​വു​മി​ല്ലാ​ത്ത വ്യാ​പാ​ര ക​രാ​റി​ന് അ​മേ​രി​ക്ക​ക്ക് മു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി മു​ട്ടു​മ​ട​ക്കി​യ​ത് സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഈ ​വ്യാ​പാ​ര ക​രാ​ർ ഇ​ന്ത്യ​യെ ഡേ​റ്റ കോ​ള​നി​യാ​ക്കി മാ​റ്റു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്‌​സി​ലെ പോ​സ്റ്റി​ൽ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​രാ​റി​ലൂ​ടെ രാ​ജ്യ​ത്തെ വി​റ്റു തു​ല​യ്ക്കു​ക​യാ​ണെ​ന്ന, ത​ന്റെ പാ​ർ​ല​മെ​ന്‍റ് പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. അ​മേ​രി​ക്ക​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ന​മ്മു​ടെ ക​ർ​ഷ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ബ​ലി ക​ഴി​ച്ച​തും ന​മ്മ​ൾ ഇ​ന്ധ​നം വാ​ങ്ങു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ച്ച​തും എ​ന്തി​നാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി വ​ർ​ഷം തോ​റും 100 ശ​ത​കോ​ടി ഡോ​ള​ർ ആ​ക്കി ഉ​യ​ർ​ത്താ​ൻ സ​മ്മ​തി​ച്ച​പ്പോ​ൾ തി​രി​ച്ച് ന​മു​ക്കെ​ന്ത് ഗു​ണ​മാ​ണ് ല​ഭി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വ​ലി​യ തു​ക ചെ​ല​വി​ട്ട് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത മോ​ദി​യു​ടെ പ്ര​തിഛാ​യ​ക്കു മേ​ലാ​ണ് പി​ടി​ത്തം വീ​ണ​ത്. ആ ​പ്ര​തിഛാ​യ​യു​ടെ നി​യ​ന്ത്ര​ണം ഇ​പ്പോ​ൾ അ​മേ​രി​ക്ക​യു​ടെ കൈ​ക​ളി​ലാ​ണെ​ന്നും അ​തി​ന്‍റെ കെ​ടു​തി​ക​ളാ​ണ് ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. അ​തി​ലും പ്ര​ധാ​ന​മാ​ണ് ന​മ്മു​ടെ ഡേ​റ്റ​യു​ടെ കാ​ര്യം. തു​ച്ഛ​ലാ​ഭ​ത്തി​നു മോ​ദി ന​മ്മു​ടെ ഡേ​റ്റ അ​മേ​രി​ക്ക​ക്കും അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്കും വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ക​ബ​ഡി​യി​ൽ എ​തി​രാ​ളി പി​ടി മു​റു​ക്കു​ന്ന​തു​പോ​ലെ മോ​ദി​ക്കു​മേ​ൽ സ​മ്മ​ർ​ദം ഉ​ണ്ടാ​യെ​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ർ​ശം രാ​ഹു​ൽ ഗാ​ന്ധി ആ​വ​ർ​ത്തി​ച്ചു. സ്‍പോ​ർ​ട്‍സി​ൽ എ​തി​രാ​ളി​യെ ഒ​തു​ക്കാ​ൻ ചെ​യ്യു​ന്ന ക​ടും​പി​ടി​ത്തം രാ​ഷ്‍ട്രീ​യ രം​ഗ​ത്തും ഉ​ണ്ടാ​കാ​റു​ണ്ട്. ക​ളി​യി​ൽ അ​ങ്ങ​നെ പി​ടി​ക്കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും കാ​ണാം, പ​ക്ഷേ, രാ​ഷ്‍ട്രീ​യ​ത്തി​ലെ പി​ടി​ത്തം ആ​രും കാ​ണി​ല്ല എ​ന്ന​താ​ണ് വ്യ​ത്യാ​സ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഒ​രു വ​ശ​ത്ത് ബി​സി​ന​സു​കാ​ര​ൻ ഗൗ​തം അ​ദാ​നി​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ കേ​സ് ന​ട​ക്കു​ന്ന​തും, മ​റ്റൊ​രു വ​ശ​ത്ത് എ​പ്‌​സ്റ്റീ​ൻ ഫ​യ​ലി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more