യുക്മ നഴ്സസ് ഫോറത്തിന്റെ 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും – റീൽ മത്സരത്തിന് തുടക്കം
Feb 13, 2026
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ)
ലണ്ടൻ: മെയ് 9 ശനിയാഴ്ച വോൾവർഹാംട്ടണിലെ യു കെ കെ സി എ ഹാളിൽ നടക്കുന്ന യുക്മയുടെ നഴ്സുമാർക്ക് വേണ്ടിയുള്ള പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ എട്ടാമത് ദേശീയ സമ്മേളനത്തിലും, അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ നടപടികൾ അവസാനഘട്ടത്തിലേക്ക്. പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പുവരുത്തേണ്ടതാണ്. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സമ്മേളനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. പ്രസ്തുത സമ്മേളനത്തിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ്.
യുക്മ നഴ്സസ് ഫോറത്തിന്റെ 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും – റീൽ മത്സരത്തിന് തുടക്കം
. നഴ്സുമാരുടെയും കെയറർമാരുടെയും സേവനമനോഭാവവും സമർപ്പണവും സമൂഹത്തിന് മുന്നിലെത്തിക്കുന്നതിന് ഒരു സൃഷ്ടിപരമായ “നഴ്സസ് ഡേ റീൽ മത്സരം” സംഘടിപ്പിക്കുന്നു.
“Educate, Envision, Liberate” എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഈ പരിപാടി നഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ മികവും നേതൃഗുണവും സമൂഹസേവനവും ഉയർത്തിപ്പിടിക്കുന്നതിൽ യുക്മ നഴ്സസ് ഫോറത്തിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
“Nursing / Carer” എന്ന വിഷയത്തെ ആസ്പദമാക്കി 30 മുതൽ 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള റീലുകൾ തയ്യാറാക്കിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
മത്സര വിവരങ്ങൾ:
• വിഷയം: Nursing / Carer
• ദൈർഘ്യം: 30–90 സെക്കൻഡ്
• പങ്കാളിത്തം: ഗ്രൂപ്പ് എൻട്രി (കുറഞ്ഞത് 2 പേർ)
• പോസ്റ്റിംഗ് കാലയളവ്: 15 ഫെബ്രുവരി 2026 – 20 ഏപ്രിൽ 2026
പങ്കെടുക്കുന്ന വിധം:
• നിങ്ങളുടെ റീൽ Instagram അല്ലെങ്കിൽ Facebook ൽ പോസ്റ്റ് ചെയ്യുക
• ഔദ്യോഗിക യുക്മ പേജുകളുമായി ടാഗ് ചെയ്യുകയും കോളാബറേറ്റ് ചെയ്യുകയും ചെയ്യുക
• Instagram: @uukma1
• Facebook: @UUKMA നെ കോളാബ് ചെയ്ത് UNF UUKMA Nurses Forum ടാഗ് ചെയ്യുക
• അക്കൗണ്ട് Public ആയിരിക്കണം
• ഉള്ളടക്കം മര്യാദാപൂർണ്ണവും നൈതികവുമാകണം
വിലയിരുത്തൽ മാനദണ്ഡങ്ങൾ
മത്സര എൻട്രികൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം വിലയിരുത്തും:
• സൃഷ്ടിപരതയും വൈവിദ്ധ്യവും
• ഉള്ളടക്കത്തിന്റെ ഗുണമേന്മ
• സന്ദേശവും സ്വാധീനവും
• ഓറിയന്റേഷൻ: പോർട്രെയിറ്റ് മോഡ് നിർബന്ധം
• എൻഗേജ്മെന്റ് (Engagement):
• Views – 20%
• Likes – 20%
(Instagram, Facebook എന്നിവയിലെ views & likes കൂട്ടിച്ചേർക്കും)
ടൈ ബ്രേക്കർ മാനദണ്ഡങ്ങൾ:
• നഴ്സസ് ദിനവുമായി കൂടുതൽ ബന്ധപ്പെട്ട ഉള്ളടക്കം
• കൂടുതൽ views ലഭിച്ച എൻട്രി
നിയമങ്ങൾ പാലിക്കാത്ത എൻട്രികൾ അയോഗ്യരാക്കപ്പെടും.
സമ്മാനങ്ങൾ
വിജയികളെ 2026 മെയ് 9 ശനിയാഴ്ച നടക്കുന്ന ദേശീയ സമ്മേളന വേദിയിൽ പ്രഖ്യാപിക്കും.
• ഒന്നാം സമ്മാനം: £100
• രണ്ടാം സമ്മാനം: £50
• മൂന്നാം സമ്മാനം: £25
• നാലാം സമ്മാനം: മെഡൽ
ഐക്യത്തിനും അംഗീകാരത്തിനും ഒരു വേദി
ഈ ദേശീയ സമ്മേളനവും നഴ്സസ് ദിനാഘോഷവും യു.കെ മുഴുവൻ പ്രവർത്തിക്കുന്ന നഴ്സുമാരെയും ആരോഗ്യരംഗത്തെ പ്രവർത്തകരെയും ഒരുമിപ്പിക്കുന്ന വേദിയായിരിക്കും. നഴ്സിംഗ് സേവനത്തിന്റെ മനുഷ്യസ്നേഹപരമായ മൂല്യങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് റീൽ മത്സരത്തിന്റെ ലക്ഷ്യം.
യുക്മയ്ക്ക് കീഴിലുള്ള 155 അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന നഴ്സസ് ഫോറം, നഴ്സിംഗ് സമൂഹത്തിന്റെ വളർച്ചക്കും അംഗീകാരത്തിനും ക്ഷേമത്തിനും തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
“Educate, Envision, Liberate” എന്ന ആശയവുമായി 2026 ലെ ഈ ആഘോഷം നഴ്സിംഗ് സമൂഹത്തിന്റെ സമർപ്പണത്തിനും കരുണയ്ക്കും പ്രൊഫഷണൽ മികവിനും ഒരുപാട് അഭിമാനകരമായ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി യുക്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുക.
അന്താരാഷ്ട്ര നഴ്സസ് ദിനം മെയ് 12 ന് ലോകമെമ്പാടുമുള്ള നഴ്സുമാർ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രൊഫഷണൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. യുക്മ നഴ്സസ് ഫോറം ദേശീയ സമ്മേളനത്തോടനു ബന്ധിച്ച് നഴ്സുമാർക്കായി ഒരു റീൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സിംഗ് പ്രൊഫഷണലുകൾ, അധ്യാപകർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ നഴ്സിംഗ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും, പ്രൊഫഷണൽ, റെഗുലേറ്ററി ബോഡികളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കും.
നഴ്സിംഗ് രംഗത്തെ നേതൃത്വം, അറിവ് പങ്കിടൽ, പ്രൊഫഷണൽ വികസനം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ നഴ്സിംഗ് പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും നവീന ടെക്നോളജികളും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. ഡിജിറ്റൽ ഹെൽത്ത്, സ്മാർട്ട് ഹെൽത്ത്കെയർ സംവിധാനങ്ങൾ, കൂടാതെ ടെക്നോളജി അധിഷ്ഠിത ആരോഗ്യസംവിധാനങ്ങളിൽ നഴ്സുമാരുടെ ഭാവി പങ്ക് എന്നിവയും വിശദമായി അവതരിപ്പിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്:
• രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സിംഗ് നേതാക്കളുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാകും.
• പ്രൊഫഷണൽ, റെഗുലേറ്ററി ബോഡികളുമായി നേരിട്ട് ഇടപഴകാനുമുള്ള വേദിയാകും.
• തുടർച്ചയായ പ്രൊഫഷണൽ വികസന (CPD) പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും – പങ്കെടുക്കുന്നവർക്ക് CPD പോയിന്റുകൾ നൽകുന്നതായിരിക്കും
• കരിയർ മാർഗനിർദേശവും ഇന്റർവ്യൂ പിന്തുണയും ലഭിക്കുന്നതിലൂടെ പുതിയ തലമുറയിലെ നഴ്സുമാർക്ക് വലിയ തരത്തിൽ പ്രയോജനപ്പെടുന്നതാണ്.
• നഴ്സിംഗ് പ്രാക്ടീസ്, വിദ്യാഭ്യാസം, നേതൃമേഖല എന്നിവയിൽ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുവാനുള്ള വേദിയാകും.
വിശദമായ പരിപാടിക്രമം, വക്താക്കൾ, CPD അക്രഡിറ്റേഷൻ, രജിസ്ട്രേഷൻ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് യുക്മ വൈസ് പ്രസിഡൻ്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്സസ് ഫോറം നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages