മാഞ്ചസ്റ്റർ മലയാളി സജിത്ത് തോമസിൻ്റെ പിതാവ് നിര്യാതനായി
Dec 13, 2025
മാഞ്ചസ്റ്ററിലെ ആദ്യകാല മലയാളിയും, പൊതു പ്രവർത്തകനുമായ സജിത്ത് തോമസിൻ്റെ പിതാവ് മൂവാറ്റുപുഴ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റും പരേതനുമായ കെ വി ജോൺ കോയിക്കലിൻ്റെ പുത്രനും, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കെ ജെ സെബാസ്റ്റ്യൻ കോയിക്കലിൻ്റെ സഹോദരനുമായ കോടഞ്ചേരി സെൻ്റ്. ജോസഫ് ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ കോയിക്കൽ കെ ജെ തോമസ് സാർ (ബേബി, 85) നിര്യാതനായി. ദീർഘകാലം കുളത്തുവയൽ സെൻ്റ് ജോർജ് ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ സെൻ്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട് റിട്ട. ഹെഡ്മസ്ട്രസ് റോസമ്മ തോമസ്. മുൻപ് കുളത്തുവയൽ സെൻ്റ് ജോർജ് ഹൈസ്കൂളിലും അദ്ധ്യാപികയായിരുന്നു. നരിനട എമ്പ്രയിൽ കുടുംബാംഗമാണ്. മക്കൾ സിനി ജോസി, സജിത്ത് തോമസ് (യുകെ), ലിനി ബെന്നി (അഡലൈഡ്, ഓസ്ട്രലിയ) മരുമക്കൾ ജോസി അഗസ്റ്റിൻ (കുരിശുംമൂട്ടിൽ, കാഞ്ഞിരപ്പള്ളി, റിൻസി സജിത്ത് ( (കുന്നത്ത്, എടക്കര, നിലമ്പൂർ, മലപ്പുറം, യുകെ), ബെന്നി തോമസ് (മുരിങ്ങയിൽ, പുല്ലൂരാംപാറ, കോഴിക്കോട്, ഓസ്ട്രേലിയ).
സംസ്കാര ശുശ്രൂഷകൾ 19/12/25 വെള്ളിയാഴ്ച 3PMന് ഭവനത്തിൽ നിന്നും ആരംഭിച്ച് കോഴിക്കോട് താമരശ്ശേരി രൂപത കുളത്തുവയൽ സെൻ്റ്. ജോർജ് തീർത്ഥാടന ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
സജിത്തിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ജോയിൻ്റ് ട്രഷറർ ജോബി മാത്യു, എം എം സി എ പ്രസിഡൻ്റ് റോസ്ബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages