1 GBP = 126.59

ലണ്ടനിൽ ആദ്യകാല മലയാളികളിലൊരാളായ ശിവദേവ് രാമൻ സഹദേവ് നിര്യാതനായി

ലണ്ടനിൽ ആദ്യകാല മലയാളികളിലൊരാളായ ശിവദേവ് രാമൻ സഹദേവ് നിര്യാതനായി

ലണ്ടൻ: ലണ്ടനിലെ ആദ്യകാല മലയാളികളിലൊരാളും
തിരുവനന്തപുരം സ്വദേശിയുമായ ശിവദേവ് രാമൻ സഹദേവ് (വയസ്സ് 66) നിര്യാതനായി. ഇക്കഴിഞ്ഞ ഡിസംബർ ഏഴിനായിരുന്നു അന്ത്യം.

കുടുംബത്തോടൊപ്പം ലണ്ടനിലെ വാൾത്താംസ്റ്റോവിലാണ് ശിവദേവ്‌ രാമൻ താമസിച്ചിരുന്നത്.

ഭാര്യ – ലേഖ ശിവദേവ്, നിലവിൽ വാൾത്താംസ്റ്റോവിലെ വിപ്സ് ക്രോസ് ആശുപത്രിയിൽ ജോലി ചെയ്യുന്നു.
മകൾ – വിനീത ശിവദേവ്
മകൻ – വിവേക് ​​ശിവദേവ്
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ശിവദേവ്‌ രാമൻ സഹദേവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more