1 GBP = 120.90

ഇടുക്കിയിൽ പ്ലേ സ്കൂൾ വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു

ഇടുക്കിയിൽ പ്ലേ സ്കൂൾ വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു


ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇനേയ തെഹ്സിൻ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി.

രാവിലെ 9 മണിയോടെയാണ് അപകടം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥികളാണ് മരിച്ച ഹെയ്സലും , പരുക്കേറ്റ ഇനേയ തെഹ്സിനും. 17-ാം നമ്പർ ബസിലാണ് ഇരുവരും സ്കൂളിലെത്തിയത്. ബസിൽനിന്ന് ഇറങ്ങി ഇരുവരും ക്ലാസ് മുറിയിലേക്ക് ഓടി. ഇതിനിടെ കുട്ടികളെ ഇറക്കി മുൻപോട്ടെടുക്കുകയായിരുന്നു 19-ാം നമ്പർ ബസ് കുട്ടികളെ തട്ടിയിട്ടു. ഇരുവരുടെയും ദേഹത്തുടെ ബസ് കയറിയിറങ്ങി. ഹെയ്സൽ തൽക്ഷണം മരിച്ചു.സംഭവത്തിൽ പൊലീസും, മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. കുട്ടികളെ നിയന്ത്രിക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരുക്കേറ്റ ഇനേയ തെഹ്സിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഹെയ്സൽ ബെന്നിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more