1 GBP = 120.12
breaking news

പീറ്റർബൊറോയിൽ മകനെയും കുടുംബത്തെയും സന്ദർശിക്കാൻ നാട്ടിൽ നിന്നെത്തിയ മാതാവ് കുഴഞ്ഞു വീണു മരിച്ചു

പീറ്റർബൊറോയിൽ മകനെയും കുടുംബത്തെയും സന്ദർശിക്കാൻ നാട്ടിൽ നിന്നെത്തിയ മാതാവ് കുഴഞ്ഞു വീണു മരിച്ചു

പീറ്റർബോറോ: പീറ്റർബൊറോയിലുള്ള മകനെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയ മാതാവ് വീട്ടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. എറണാകുളം അങ്കമാലി മഞ്ഞപ്ര തിരുതനത്തിൽ വീട്ടിൽ മേരി പൗലോസ് (75) ആണ് മരിച്ചത്. പരേതനായ പൗലോസിന്റെ ഭാര്യയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പീറ്റർബൊറോയിലെ സ്‌പാൽഡിങ്ങിൽ താമസിക്കുന്ന മകൻ ജിതിൻ പോളിനെയും കുടുംബത്തെയും സന്ദർശിക്കാനാണ് മേരി പൗലോസ് എത്തിയത്. മകന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെ സ്‌കൂൾ കഴിഞ്ഞെത്തിയ കൊച്ചുമക്കൾ മേരിയെ വീടിനുള്ളിൽ നിലത്ത് വീണു കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ അടുത്ത് തന്നെയുള്ള ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയെങ്കിലും മരിച്ചുവെന്ന സ്ഥിരീകരണമാണ് ലഭിച്ചത്.

ഫെബ്രുവരി അഞ്ചിന് തിരിച്ച് നാട്ടിലേക്ക് പോകാനിരിക്കവെയാണ് മരണം സംഭവിക്കുന്നത്. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ജിതിൻ പോൾ പീറ്റർബൊറോ, ജിസ്മി ചെമ്പന്നൂർ. മരുമക്കൾ: ലിൻസി, മാർട്ടിൻ.

മേരി പൗലോസിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ഭുവനേഷ് പീതാംബരനും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more