1 GBP = 120.90

കെന്റിൽ മലയാളി യുവതി മരണമടഞ്ഞു; വിട വാങ്ങിയത് എറണാകുളം സ്വദേശിയായ സോണിയ.

കെന്റിൽ മലയാളി യുവതി മരണമടഞ്ഞു; വിട വാങ്ങിയത് എറണാകുളം സ്വദേശിയായ സോണിയ.

ഗില്ലിങ്ങ്ഹാം : മണിയന്ത്രം മുണ്ടഞ്ചിറ ശ്രീ ജോണിന്റെ മകൾ ആൻസി ജോണാണ് (സോണിയ, 46 വയസ്സ്) ഇംഗ്ളണ്ടിലെ ഗില്ലിങ്ങ്ഹാമിൽ (കെന്റ്) ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്ക നവംബർ 1 ശനിയാഴ്ച്ച രാവിലെ മരണമടഞ്ഞത്.

ഭർത്താവ് : ഡോ. പദ്മകുമാർ. മകൻ : നിവിൻ.
അൻസിയുടെ ഒരു സഹോദരൻ ജോണും കുടുംബവും ജില്ലിങ്ഹാമിൽ തന്നെയാണ് താമസം. ശ്രീമതി ആൻസി ജോണിന്റെ മാതാപിതാക്കളും ഇളയ സഹോദരനും നാട്ടിൽ നിന്നും കഴിഞ്ഞ ദിവസം യു കെ യിൽ എത്തിയിരുന്നു.

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സോണിയയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more