1 GBP = 121.16
breaking news

നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; എറണാകുളം സ്വദേശിയായ സെബിൻ രാജിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും

നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; എറണാകുളം സ്വദേശിയായ സെബിൻ രാജിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം സ്വദേശിയായ സെബിൻ രാജ് എന്ന 42 വയസ്സുകാരനാണ് വിധിയുടെ വിയോഗത്തിന് കീഴടങ്ങിയത്. നോട്ടിംഗാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സെബിൻ രാജ് ഇന്ന് രാവിലെ എട്ടുമണിയ്ക് വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സെബിന്‍ രാജും കുടുംബവും താമസിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സെബിന്‍ ഈ വീട്ടില്‍ തന്നെയും. രാവിലെ ഡ്യൂട്ടിയ്ക്ക് പോകും മുമ്പ് സെബിനെ കാണാനെത്തിയ റെയ്‌സ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെയാണ്.

2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ റെയ്സ, മക്കള്‍ അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങള്‍: പോള്‍ കൊടിയന്‍ (പുരോഹിതന്‍), ട്രീസ വര്‍ഗീസ്.

സെബിൻ രാജിന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ നേതൃത്വത്തിന് വേണ്ടി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി ലൂയിസ് മേനാച്ചേരിയും നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more