1 GBP = 121.33
breaking news

ലണ്ടനിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ബാംഗ്ലൂർ മലയാളിയായ ജോഷി സ്റ്റീഫൻ

ലണ്ടനിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ബാംഗ്ലൂർ മലയാളിയായ ജോഷി സ്റ്റീഫൻ

ഡാർട്ഫോർഡിലുള്ള സെൻറ് ആൻസ്ലം പള്ളിയിൽ നിന്നും 27 ഒക്‌ടോബർ 2025 രാത്രി 8 മണിക്കുള്ള കുർബാനയ്ക്കു ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ജോഷിയുടെ സൈക്കിൾ അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ശ്രദ്ധിച്ചിരുന്നയാളായിരുന്നു അന്തരിച്ച ജോഷി സ്റ്റീഫൻ. ബാംഗ്ലൂരിൽ നിന്നുള്ള മലയാളിയാണ്. ബാംഗ്ലൂർ രാമമൂർത്തി നഗറിലെ സെന്റ് മേരീസ് സീറോ മലബാർ പള്ളി ഇടവകാംഗമാണ്.

എഫ് ഐ എസ് ഗ്ലോബൽ എന്ന കമ്പനിയിൽ കംപ്ലയൻസ് അനലിസ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളിൽ താമസിക്കുകയും സിറോ മലബാർ സെന്റ് മാർക്ക് മിഷൻ ഇടവകാംഗവുമായിരുന്നു. മാതാപിതാക്കൾ: സ്റ്റീഫൻ, മരീന പുത്തൻവീട്ടിൽ. സഹോദരൻ ജോണി. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ജോഷി സ്റ്റീഫന്റെ നിര്യാണത്തിൽ യുക്മ ദേശീയ നേതൃത്വത്തിന് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിക്ക് വേണ്ടി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി . കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more