1 GBP = 120.05
breaking news

യു കെ സന്ദർശന വേളയിൽ, ഹൃദയാഘാതം മൂലം വിടപറഞ്ഞ സേവ്യർ മരങ്ങാടിന് നോർവിച്ചിൽ അന്ത്യവിശ്രമം; മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അന്ത്യോപചാര തിരുക്കർമ്മങ്ങളും, സംസ്ക്കാരവും നാളെ, 29 ന് ബുധനാഴ്ച്ച.

യു കെ സന്ദർശന വേളയിൽ, ഹൃദയാഘാതം മൂലം വിടപറഞ്ഞ സേവ്യർ മരങ്ങാടിന് നോർവിച്ചിൽ അന്ത്യവിശ്രമം; മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അന്ത്യോപചാര തിരുക്കർമ്മങ്ങളും, സംസ്ക്കാരവും നാളെ, 29 ന് ബുധനാഴ്ച്ച.

അപ്പച്ചൻ കണ്ണഞ്ചിറ

നോർവിച്ച്: യു കെ യിൽ മക്കളെ സന്ദർശിക്കുവാനും, പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും, ജ്ഞാനസ്നാനത്തിലും പങ്കുചേരുവാനുമായി നാട്ടിൽ നിന്നെത്തിയ വേളയിൽ, ഹൃദായാഘാതം മൂലം നിര്യാതനായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ടിന് (അപ്പച്ചൻകുട്ടി 73) നോർവിച്ചിൽ അന്ത്യവിശ്രമം ഒരുക്കുന്നു.

അന്ത്യോപചാര തിരുക്കർമ്മങ്ങളിലും, സംസ്ക്കാര ശുശ്രുഷകളിലും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ചാൻസലർ റവ.ഡോ.മാത്യു പിണക്കാട്ട് സഹ കാർമ്മികത്വം വഹിക്കുന്നതാണ്. സെന്റ് ജോർജ്ജ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് അന്ത്യോപചാര തിരുക്കർമ്മങ്ങൾ നടക്കുക. തിരുക്കർമ്മങ്ങൾക്കും, പൊതുദർശ്ശനത്തിനും ശേഷം, നോർവിച്ച് സിറ്റി സിമത്തേരിയിൽ സംസ്ക്കാരം നടത്തുന്നതാണ്.

സെന്റ് തോമസ് സീറോമലബാർ മിഷൻ നോർവിച്ച് വികാരി ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യോപചാര-സംസ്ക്കാര ശുശ്രുഷകൾക്കും, അനുബന്ധ ചടങ്ങുകൾക്കും അജപാലന നേതൃത്വം വഹിക്കും. ഫാ. ഡാനി മോളോപ്പറമ്പിൽ, ഫാ.ഫിലിഫ് പന്തമാക്കൽ, ഫാ.ഇമ്മാനുവേൽ ക്രിസ്റ്റോ നെരിയാംപറമ്പിൽ, ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയ വൈദികർ സഹ കാർമ്മികത്വം വഹിക്കുന്നതാണ്. കൂടാതെ സിറോ മലബാർ വൈദികരും, ക്നാനായ ജാക്കോബിറ്റ്, ഓർത്തഡോക്സ് വൈദികരും വിടവാങ്ങൽ ശുശ്രുഷകളിൽ സന്നിഹിതരാവും.

കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ, ചങ്ങനാശ്ശേരി അതിരൂപതയിലെ, മർത്ത് മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്. ഭാര്യ പരേതയായ ലിസമ്മ സേവ്യർ, തുരുത്തി, കരിങ്ങട കുടുംബാംഗം. അൻസ് സേവ്യർ, നോർവിച്ചിൽ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവർ മക്കളും, ജിൻറ്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോർവിച്ചിൽ താമസിക്കുന്ന ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്‌ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവർ മരുമക്കളുമാണ്. പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളും.

ഏറെ സന്തോഷപൂർവ്വം നോർവിച്ചിൽ എത്തുകയും, മലയാളി സമൂഹവും, നാട്ടുകാരും, ബന്ധക്കാരുമായി കുറഞ്ഞ സമയത്തിനിടയിൽ വലിയ സൗഹൃദബന്ധം സൃഷ്‌ടിക്കുകയും ചെയ്ത സേവ്യർച്ചായൻറെ പെട്ടെന്നുണ്ടായ വേർപാട് കുടുംബാംഗങ്ങളോടൊപ്പം , മലയാളി സമൂഹത്തെയാകെ വേദനിപ്പിച്ചിരിക്കുകയാണ്. പരേതന് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനും, വിടയേകുന്നതിനുമായി ദേവാലയത്തിൽ പൊതുദർശ്ശനം ക്രമീകരിക്കുന്നുണ്ട്.

നാളെ, ഒക്ടോബർ 29 നു ബുധനാഴ്ച്ച രാവിലെ 11:15 നു അന്ത്യോപചാര തിരുക്കർമ്മങ്ങൾ നോർവിച്ചിൽ ആരംഭിക്കുന്നതും, പൊതുദർശനത്തിനു ശേഷം നോർവിച്ച് സിറ്റി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

Church Address: St George Catholic Church, Sprowston Road, Norwich, NR3 4HZ

Cemetry: Norwich City
(Earlham Cemetery),
Farrow Road, NR5 8AH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more