1 GBP = 120.05
breaking news

ഹെറിഫോഡിലെ മലയാളി സമൂഹത്തിൽ ദു:ഖവും നൊമ്പരവും വിതച്ച് കഴിഞ്ഞ ആഴ്ച നിര്യാതനായ സനിൽ ആന്റണിയുടെ ഭൗതീക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു..

ഹെറിഫോഡിലെ മലയാളി സമൂഹത്തിൽ ദു:ഖവും നൊമ്പരവും വിതച്ച് കഴിഞ്ഞ ആഴ്ച നിര്യാതനായ സനിൽ ആന്റണിയുടെ ഭൗതീക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു..

അരുൺ ജോർജ്ജ്

യുകെയിൽ പ്രിയപ്പെട്ടവർക്ക് അന്ത്യോപചാരം അർപ്പിക്കുവാനായി, ഈ വരുന്ന ഒക്ടോബർ 29-ാം തീയതി ബുധനാഴ്ച രാവിലെ 10:30 മുതൽ 12:30 വരെ ഹെറിഫോഡിലുള്ള Our Lady Church-ൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. പൊതുദർശനത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തപ്പെടും.

ഇതിന്റെ ഭാഗമായി, യുക്മ ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് ഹെറിഫോർഡ് മലയാളി അസോസിയേഷൻ (HEMA) നടത്തുന്ന സഹായശേഖരണം തുടരുകയാണ്.

ഈ ദുരിതഘട്ടത്തിൽ പരേതന്റെ കുടുംബത്തെ സഹായിക്കുവാൻ എല്ലാ സഹോദരങ്ങളും കരങ്ങൾ നീട്ടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സഹായം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ദയവായി
വേഗം അത് പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://gofund.me/34237e666

പൊതു ദർശന സമയത്ത് പ്രദേശവാസികൾക്കും സഹോദരങ്ങൾക്കും പ്രയാസമുണ്ടാകാതിരിക്കാൻ, സന്ദർശകർ അവരുടെ വാഹനങ്ങൾ ക്രമമായി പാർക്ക് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന്, ഈ ദുഷ്കാലഘട്ടത്തിൽ യുക്മയും ഹേമയും നടത്തുന്ന സഹായപ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്ന എല്ലാവർക്കും ഹേമ എക്സിക്യൂട്ടീവ് കമ്മിറ്റി ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

Viewing location: Our Lady Queen of Martyrs RC curch

101 Belmont Road, Hereford, HR2 7JR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more