1 GBP = 120.05
breaking news

കെന്റിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; വിട വാങ്ങിയത് കോട്ടയം സ്വദേശിയായ അർജുൻ

കെന്റിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; വിട വാങ്ങിയത് കോട്ടയം സ്വദേശിയായ അർജുൻ

ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിട പറഞ്ഞത് കോഴിക്കോട് സ്വദേശി വി ജെ അർജുൻ (28) ആണ്. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപം ഒതയോത്ത് വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജസിയയുടെടെയും മകനാണ്. യുകെയിലെ കെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് അർജുന്റെ വീട്ടിൽ ലഭിച്ചിരിക്കുന്ന വിവരം.

യുകെയിൽ നിന്നും പൊലീസ് ആണ് കഴിഞ്ഞ ദിവസം വിവരം അറിയിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള തുടർ നടപടി ക്രമങ്ങൾക്കായി പ്രാദേശിക മലയാളി സമൂഹം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

2022ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സിൽ എംഎസ് പഠനത്തിനായി എത്തിയതാണ് ബിടെക് കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ അർജുൻ. മകന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: വി ജെ അതുൽ, വി ജെ അനൂജ. സഹോദരി ഭർത്താവ്: അക്ഷയ്.

അർജുന്റെ വേർപാടിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more