1 GBP =
breaking news

ബാൻസലി കേരള കൾച്ചറൽ അസ്സോസിയേഷൻ (BKCA) സെക്രട്ടറി രഘുറാമിൻ്റെ പിതാവ് രാമചന്ദ്രൻ നായർ നിര്യാതനായി

ബാൻസലി കേരള കൾച്ചറൽ അസ്സോസിയേഷൻ (BKCA) സെക്രട്ടറി രഘുറാമിൻ്റെ പിതാവ് രാമചന്ദ്രൻ നായർ നിര്യാതനായി

ബാൻസലി കേരള കൾച്ചറൽ അസ്സോസിയേഷൻ (BKCA) സെക്രട്ടറി രഘുറാമിൻ്റെ പിതാവ് രാമചന്ദ്രൻ നായർ (87 വയസ്സ്) നാട്ടിൽ നിര്യാതനായി. വടക്കാഞ്ചേരി പാട്ടത്തിൽ കുടുംബാഗമാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. പരേതയായ രാധ രാമന്ദ്രൻ നായർ ആണ് ഭാര്യ. രഘുറാം, രേഖ എന്നിവരാണ് മക്കൾ. സംസ്കാരം ഒക്ടോബർ 19 ഞായറാഴ്ച 12. 30 ന്

രഘുറാമിൻ്റെ പിതാവിൻ്റെ വേർപാടിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ,  സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജോസ്, റീജിയണൽ ഭാരവാഹികളായ അമ്പിളി എസ് മാത്യൂസ്, അജു തോമസ്, ശീതൾ മാർക്ക്, BKCA അസ്സോസിയേഷൻ ഭാരവാഹികളായ ബ്ലസൻ ദാനിയേൽ, അരുൺ ലിയോൺ, സജീന്ദ്രൻ, അസ്സോസിയേഷൻ എക്സിക്യുട്ടീന്‌ അംഗങ്ങൾ തുടങ്ങിയവർ അനുശേചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more