യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേള പ്രൗഢ ഗംഭീരമായി പരിസമാപിച്ചു : ലെസ്‌ററർ കേരളാ കമ്യൂണിറ്റി (LKC) ചാമ്പ്യന്മാർ……. വാൽമ (വാർവിക് & ലെമിങ്ടൺ) രണ്ടാം സ്ഥാനത്ത്….. കവൻട്രി കേരളാ കമ്യൂണിറ്റി (CKC) മൂന്നാം സ്ഥാനത്ത്
Oct 18, 2025
രാജപ്പൻ വർഗ്ഗീസ്
(പി ആർ ഒ മിഡ്ലാൻഡ്സ് റീജിയൻ)
കവൻട്രി: പതിനാറാമത് യുക്മ റീജിയണൽ കലാമേള ഒക്‌ടോബർ 11 നു ശനിയാഴ്ച കവൻട്രിയിൽ വെച്ച് മിഡ്‌ലാൻഡസ് റീജിയണൽ പ്രസിഡൻ്റ് അഡ്വ ജോബി പുതുകുളങ്ങരയുടെ നേതൃത്വത്തിൽ പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. കവൻട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച കലാമേള യുക്മ നാഷണൽ സെക്രട്ടറി ശ്രീ ജയകുമാർ നായർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡൻ്റും കലാമേള കോഡിനേറ്ററുമായ ശ്രീ വർഗ്ഗീസ് ഡാനിയേൽ, നാഷണൽ വൈസ് പ്രസിഡൻ്റ് ശ്രീമതി സ്‌മിത തോട്ടം, നാഷണൽ ജോയിൻ്റ് സെക്രട്ടറി ശ്രീ സണ്ണിമോൻ മത്തായി, ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ ജോർജ്ജ് തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. റീജിയണൽ സെക്രട്ടറി ശ്രീ ലൂയിസ് മേനാച്ചേരി സ്വാഗതവും, ട്രഷറർ ശ്രീ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
ലെസ്റ്റർ (LKC) അസോസിയേഷൻ 191 പോയൻ്റോടെ ഒന്നാം സ്ഥാനവും വാൽമ (വാർവിക് & ലെമിംഗ്‌ടൺ) അസോസിയേഷൻ രണ്ടാം സ്ഥാനവും 73 പോയൻ്റോടെ കവന്ററി (സി കെ സി) അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാതിലകമായി വാർവിക് ആൻഡ് ലെമിംഗ്ടൺ അസോസിയേഷൻ്റെ (വാൽമ) അദ്വൈത പ്രശാന്തനും കലാപ്രതിഭയയായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) കലേഷ് .ടി. രമണിയും പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റിയിൽ നിന്നുള്ള രേവതി അജീഷ്, സബ്ജൂനിയർ വിഭാഗത്തിൽ വാൽമ (വാർവിക് &ലെമിംഗ്ടൺ) അസോസിയേഷനിൽ നിന്നുള്ള അമേയ കൃഷ്‌ണ നിധീഷ്, ജൂനിയർ വിഭാഗത്തിൽ ഇതേ അസോസിയേഷനിൽ നിന്നുള്ള അദ്വൈത പ്രശാന്ത് എന്നിവർ വ്യക്‌തികത വിഭാഗത്തിൽ ചാമ്പ്യന്മാരാകുകയും സീനിയർ വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റിയിൽ നിന്നുള്ള അഞ്ജന രമ്യയും, കവൻട്രി കേരള കമ്യൂണിറ്റിയിൽ നിന്നുള്ള ഐശ്വര്യ വിനു നായരും വ്യക്തിഗത ചാമ്പ്യന്മാരായി തെരെഞ്ഞെടുക്കപ്പെട്ടു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ നാഷണൽ പ്രസിഡൻ്റ് അഡ്വ എബി സെബാസ്റ്റ്യൻ സമ്മാനദാനം നിർവ്വഹിച്ചു. റീജിയണൽ കലാമേള കോർഡിനേറ്റർ ശ്രീമതി രേവതി അഭിഷേക്, റീജിയണൽ വൈസ് പ്രസിഡൻ്റുമാരായ ശ്രീ ജോസ് തോമസ്, ശ്രീമതി സോമി കുരുവിള, റീജിയണൽ ജോയൻ്റ് സെക്രട്ടറിമാരായ ശ്രീ രാജീവ് ജോൺ, ശ്രീമതി അനിത മധു, റീജിയണൽ ജോയിൻ്റ് ട്രഷറർ ശ്രീ ജോർജ്ജ് മാത്യു, റീജിയണൽ പി ആർ ഒ ശ്രീ രാജപ്പൻ വർഗ്ഗീസ്, റീജിയണൽ മീഡിയ കോർഡിനേറ്റർ ശ്രീ അരുൺ ജോർജ്ജ്, റീജിയണൽ നേഴ്‌സസ് ഫോറം കോർഡിനേറ്റർ ശ്രീ സനൽ ജോസ്, വിമൻസ് ഫോറം കോർഡിനേറ്റർ ശ്രീമതി ബെറ്റി തോമസ്, മുൻ നാഷണൽ ട്രഷറർമാരായ ശ്രീ ഡിക്സ് ജോർജ്ജ്, ശ്രീ അനീഷ് ജോൺ, മുൻ നാഷണൽ വൈസ് പ്രസിഡൻ്റ് ശ്രീമതി ബീന സെൻസ്, മുൻ സ്പോർട്സ് കോർഡിനേറ്റർ ശ്രീ സെൻസ് ജോസ് എന്നിവരും സി കെ സി പ്രസിഡൻ്റ് ശ്രീ ബാബു എബ്രാഹം, സെക്രട്ടറി രേവതിനായർ, യുക്മ മിഡ്ലാൻഡ്സ് അംഗ അസോസിയേഷൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, അസോസിയേഷൻ ഭാരവാഹികൾ, അസ്സിസിയേഷന്റെ യുക്മ പ്രതിനിധികൾ, ഓഫീസ് ഭാരവാഹികൾ ആയ ബൈജു തോമസ്, അജയ് പെരുമ്പലത്തു, സൂരജ് തോമസ്, സുനിൽ ഡാനിയേൽ, ജോഷി മാത്യു, ബിജു തോമസ്, ലൈറ്റ് & സൗണ്ട് നൽകിയ ശ്രീ ബിജു കൊച്ചുതള്ളിയിൽ, പ്രധാന വേദി നിയന്ത്രിച്ച ജിനോ സെബാസ്റ്റ്യൻ, ബാക്കി വേദികൾ നിയന്ത്രിച്ച ബിനു ഏലിയാസ്, അജിത് ബാലകൃഷ്ണൻ, അജീഷ് നായർ, ഷൈനി ബിജോയ്, സോമി കുരുവിള, റ്റിജോ ജോസഫ്, സജീവൻ വൂസ്റ്റർ, ഡിനു വർഗീസ്, സാബു വടക്കേൽ, ബെന്നി വർഗീസ്, സിജി മാത്യു, ആഷ്‌ലി മാത്യു, മിഥു ജെയിംസ് എന്നിവരും, ഏകദേശം 26 അസോസിയേഷനിൽ നിന്നായി എണ്ണൂറോളം മത്സരാർത്ഥികളും, പങ്കെടുത്ത കലാമേളയിൽ 1500 ൽ അധികം കാണികളും പങ്കെടുത്തു.
യുക്മ റീജിയണൽ കലാമേളയിൽ പങ്കെടുത്ത വിജയികളായ എല്ലാവർക്കും യുക്മ മിഡ്‌ലാൻഡ്സ് കമ്മിറ്റിയുടെ പ്രത്യേക അഭിനന്ദനങ്ങൾ. കലാമേളയിൽ പങ്കെടുത്ത എല്ലാവർക്കും അവരെ പിന്തുണച്ച അവരുടെ കുടുബങ്ങൾക്കും, സുഹൃത്തുക്കൾക്കും, കലാമേളയുടെ പ്രവർത്തനത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകി നമ്മെ പിന്തുണച്ച നമ്മുടെ സ്പോൺസേഴ്‌സിനും, കലാപരിപാടികളുടെ വിധി നിർണയം നടത്തിയ ജഡ്ജിങ് പാനൽ അംഗങ്ങൾക്കും, പരിപാടിയുടെ സോഫ്റ്റ്‌വെയർ സപ്പോർട്ട് നൽകിയ JMP സോഫ്റ്റ്‌വെയർ മാനേജ്മെന്റിനും, ഈ പരിപാടി ഒരു വലിയ വിജയമാക്കി മാറ്റിയ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം നവംബർ 1ന് ചെല്ടൻഹാമിൽ വെച്ച നടക്കുന്ന 16മത് നാഷണൽ കലാമേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും എല്ലാ വിധ വിജയാശംസകളും അഭിനന്ദനങ്ങളും യുക്മ മിഡ്‌ലാൻഡ്സ് കമ്മിറ്റിക്ക് വേണ്ടി റീജണൽ പ്രസിഡൻ്റ് അഡ്വ ജോബി പുതുകുളങ്ങരയും റീജണൽ കലാമേള കോർഡിനേറ്റർ ശ്രീമതി രേവതി അഭിഷേകും അറിയിച്ചു.
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
click on malayalam character to switch languages