1 GBP = 120.90

മാഞ്ചസ്റ്റർ നിവാസി ജോർജ് മാത്യുവിൻ്റെ മാതാവ് അന്നക്കുട്ടി മാത്യു നിര്യാതയായി

മാഞ്ചസ്റ്റർ നിവാസി ജോർജ് മാത്യുവിൻ്റെ മാതാവ് അന്നക്കുട്ടി മാത്യു നിര്യാതയായി

മാഞ്ചസ്റ്റർ നിവാസി ജോർജ് മാത്യുവിൻ്റെ മാതാവും നീർണാൽ മാത്യുവിൻ്റെ ഭാര്യയുമായ അന്നക്കുട്ടി മാത്യു (82) നിര്യാതയായി.  പരേത തൊടുപുഴ പെരുമ്പിള്ളിച്ചിറ ചീമ്പാറയിൽ ഇടാട്ടയിൽ കുടുംബാംഗമാണ്. മക്കൾ മേരി മാത്യു, ജോസഫ് മാത്യു (കാനഡ),  ഡെയ്സി മാത്യു (യു എ ഇ), ടോമി മാത്യു  (ഷാർജ), ലൂസി മാത്യു (സിംഗപ്പൂർ), ഫ്രാൻസീസ് മാത്യു, ജോർജ് മാത്യു (മാഞ്ചസ്റ്റർ, യുകെ), ഷിബി മാത്യു (ന്യൂയോർക്ക്)

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (19/10/25) ഉച്ചകഴിഞ്ഞ് 3 PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് നാകപ്പുഴ സെൻ്റ്. മേരീസ് ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.

മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ പ്രസിഡൻ്റ് ഷാജി വരിക്കുടി, സെക്രട്ടറി സനോജ് വർഗീസ്, എം എം സി എ പ്രസിഡൻ്റ് റോസ്ബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more