1 GBP = 120.00
breaking news

കോമൺ‌വെൽത്ത് ഗെയിംസ് 2030; ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്തു

കോമൺ‌വെൽത്ത് ഗെയിംസ് 2030; ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്തു

2030 ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്തു. കോമൺ‌വെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് ആണ് ശിപാർശ ചെയ്തത്. അന്തിമ തീരുമാനം നവംബറിൽ. ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിലാകും തീരുമാനം ഉണ്ടാകുക.

കോമൺ‌വെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടർന്നാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തത്. 1930-ൽ കാനഡയിലെ ഹാമിൽട്ടണിൽ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030ൽ നടക്കുന്നത്.

“2030 ലെ കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിർദ്ദേശങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയും നൈജീരിയയും കാണിച്ച കാഴ്ചപ്പാടിനും പ്രതിബദ്ധതയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്” കോമൺ‌വെൽത്ത് സ്‌പോർട്‌സിന്റെ ഇടക്കാല പ്രസിഡന്റ് ഡോ. ഡൊണാൾഡ് റുക്കരെ പറഞ്ഞു:

“ശതാബ്ദി കോമൺ‌വെൽത്ത് ഗെയിംസിന് അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് ഒരു ബഹുമതിയായിരിക്കും. ഇന്ത്യയുടെ ലോകോത്തര കായിക, ഇവന്റ് കഴിവുകൾ പ്രദർശിപ്പിക്കുക മാത്രമല്ല, 2047 ലെ വീക്ഷിത് ഭാരതത്തിലേക്കുള്ള നമ്മുടെ ദേശീയ യാത്രയിൽ അർത്ഥവത്തായ പങ്ക് വഹിക്കുകയും ചെയ്യും” കോമൺ‌വെൽത്ത് ഗെയിംസ് അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു. 2010ലായിരുന്നു ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. 2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി വേദികളിൽ പറഞ്ഞിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more