1 GBP = 120.00
breaking news

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കനക്കാൻ സാധ്യത. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കും. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്. എറണാകുളത്ത് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. നാളെ എറണാകുളത്ത് ഓറ‍ഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (16/10/2025) മുതൽ 20/10/2025 വരെയും; കർണാടക തീരത്ത് 17/10/2025 മുതൽ 20/10/2025 വരെ തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more