1 GBP = 120.90

യുകെ മലയാളിയും കെസിഡബ്ള്യുഎ സെക്രട്ടറിയുമായ ഷാ ഹരിദാസിന്റെ മാതാവ് നിര്യാതയായി

യുകെ മലയാളിയും കെസിഡബ്ള്യുഎ സെക്രട്ടറിയുമായ ഷാ ഹരിദാസിന്റെ മാതാവ് നിര്യാതയായി

ക്രോയ്ഡോൺ: യുകെ മലയാളിയും കെസിഡബ്ള്യുഎ സെക്രട്ടറിയുമായ ഷാ ഹരിദാസിന്റെ മാതാവ് ശ്രീമതി വി കെ രാധ നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് എൺപത്തിയേഴാം വയസ്സിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ (15 /10 /2025) പതിനൊന്ന് മണിയോടെ സ്വഭവനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊല്ലം പരവൂർ വക്കം സ്വദേശിനിയാണ്. പരേതനായ എ ഹരിദാസാണ് ഭർത്താവ്. മക്കൾ: ഷൈല വി ആർ(റിട്ട. ഹെഡ് ടീച്ചർ), അഡ്വ. സത്ജിത് വി എച്ച്, ഷാ വി എച്ച്, ഡോ. രഞ്ജിത്ത് വി എച്ച്. മരുമക്കൾ: ടി ജി രാജേന്ദ്രൻ ഐ എ എസ്, ബീനദാസ് പി, സജി ഷാ.

ഷാ ഹരിദാസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിയും കെ സി ഡബ്ള്യു എ എക്സിക്യു്ട്ടീവ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more