1 GBP =
breaking news

യുക്മ മിഡ്ലാൻസ് റീജണൽ കലാമാമാങ്കം ശനിയാഴ്ച കവൻട്രിയിൽ……  രണ്ട് നാൾ മാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയൺ കമ്മിറ്റി….. യുക്മയുടെ ചാമ്പ്യൻ റീജിയണിൽ കലാമേളയിൽ മത്സരിക്കാനെത്തുന്നത് റെക്കോർഡ് പ്രതിഭകൾ

യുക്മ മിഡ്ലാൻസ് റീജണൽ കലാമാമാങ്കം ശനിയാഴ്ച കവൻട്രിയിൽ……  രണ്ട് നാൾ മാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയൺ കമ്മിറ്റി….. യുക്മയുടെ ചാമ്പ്യൻ റീജിയണിൽ കലാമേളയിൽ മത്സരിക്കാനെത്തുന്നത് റെക്കോർഡ് പ്രതിഭകൾ


രാജപ്പൻ വർഗ്ഗീസ് 

(പി ആർ ഒ മിഡ്ലാൻഡ്സ് റീജിയൻ)

പ്രവാസി ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്സ് കലാമേളയുടെ രജിസ്ട്രേഷൻ ഒക്ടോബർ 6 നു് പൂർത്തിയായി.സർവ്വ റെക്കോർഡുകളും ഭേദിച്ച് 25 അംഗ അസോസിയേഷനിൽ നിന്നായി 850 ഓളം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കം ശനിയാഴ്ച രാവിലെ 9.30 നു് കവൻടിയിലെ ഷേക്സ്പിയർ നഗറിൽ കാർഡിനൽ വൈസ്മാൻ സ്കൂൾ ഹാളിലെ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിൽ അരങ്ങേറുകയാണ്.

കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ മിഡ്‌ലാൻഡ്സ് റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും സജ്ജീവമായി രംഗത്തുണ്ട്. കഴിഞ്ഞ 3 വർഷമായി നാഷണൽ കലാമേളയിലും നാഷണൽ കായിക മേളയിലും മിഡ്‌ലാൻഡ്സ് റീജിയൺ ആണു് വിജയകിരീടം ചൂടിയത്. അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ റീജണൽ ഭാരവാഹികളും മിഡ്ലാൻഡ്സിൽ നിന്നുള്ള നാഷണൽ ഭാരവാഹികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. 

കലാമേളയുടെ ഔപചാരികമായ ഉത്ഘാടനം ശനിയാഴ്ച രാവിലെ യുക്‌മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കുന്നതാണ്. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. യുക്മ നാഷണൽ വൈസ് പ്രസിഡൻ്റും യുക്മ ദേശീയ കലാമേള ജനറൽ കൺവീനറുമായ വർഗീസ് ഡാനിയേൽ, യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം മിഡ്‌ലാൻഡ്സിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് മറ്റു യുക്മ നാഷണൽ ഭാരവാഹികളും വിവിധ റീജിയണിൽ നിന്നുള്ള പ്രസിഡൻ്റുമാരും ഭാരവാഹികളും അതു കൂടാതെ യുക്മ മിഡ്‌ലാൻഡ്സ് റീജിയണിൻ്റെ അംഗ അസോസിയേഷനുകളിലെ  പ്രസിഡൻ്റുമാരും മറ്റു ഭാരവാഹികളും കലാമേളയ്ക്ക് പിന്തുണയുമായി ഉണ്ടാവും.  റീജണൽ കലാമേളയ്ക്ക് അകമഴിഞ്ഞ് സഹായം നൽകിയ സ്പോൺസർമാരും യോഗത്തിൽ പങ്കെടുക്കുമെന്നു അറിയിച്ചിട്ടുണ്ട്. 

കലാമേളയുടെ അവസാനവട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചേർന്ന യോഗത്തിൽ യുക്മ മിഡ്‌ലാൻഡ്‌സ് റീജണൽ പ്രസിഡൻ്റ് അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണൽ സെക്രട്ടറി  ജയകുമാർനായർ വൈസ് പ്രസിഡൻ്റ്  സ്മിത തോട്ടം നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ചർച്ചകളിൽ റീജണൽ ആട്സ് കോർഡിനേറ്റർ  രേവതി അഭിഷേക് റീജണൽ ഭാരവാഹികളായ  ജോർജ്ജ് മാത്യു,  രാജപ്പൻ വർഗ്ഗീസ്,  അരുൺ ജോർജ്ജ്,  സനൽ ജോസ്,  ബെറ്റ്സ്,  അനിത മധു,  ആനി കുര്യൻ എന്നിവർ  പങ്കെടുത്തു.  യുക്മ റീജണൽ സെക്രട്ടറി  ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ  പോൾ ജോസഫ് നന്ദിയും പറഞ്ഞു.

മിഡ്ലാൻഡ്‌സ് കലാമേളയെ സ്പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നവരുമായ സ്ഥാപനങ്ങൾ:
1. LIFE LINE PROTECT

2. ⁠ST JOHNS TRAVEL 

3. ⁠KERALA CAFE

4. ⁠PAUL JOHN & CO SOLICITORS

5. ⁠INSIGHT HEALTH SERVICES

6. ⁠MALABAR GOLD & DIAMONDS (UNITED KINGDOM)

7. ⁠DAILY DELIGHT 

8. ⁠MALABAR CHOICE

9. ⁠MDS MUM & DAD’S SUPER MARKET (COVENTRY)

10. ⁠EALOOR CONSULTANCY UK LTD

11. ⁠Fresh cuts 4 u

12. ⁠Zenith Solicitor 

13. ⁠MARZO MILAN 

       Sports wears & Active wears

14. IDEAL SOLICITORS 

15. ⁠LOVE To CARE GROUP 

16. ⁠Theresas LONDON 

        INDO – WESTERN BOUTIQUE 

17. Global Study Link

18. ⁠JMP Soft ware

19. UUKMA NEWS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more