യോർക്ക്ഷയർ ഹംബർ റീജിയൻ കലാമേളക്ക് രാവിലെ ഒൻപതു മണിക്ക് തിരി തെളിക്കും. നാഷണൽ പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റിയൻ ഉത്‌ഘാടകൻ. സമാപന സമ്മേളനം ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥി.
Oct 04, 2025
യുക്മ യോർക്ക് ഷയർ റീജിയണൽ കലാമേള നാളെ രാവിലെ ഷെഫീൽഡിൽ ആരംഭിക്കും. ഒമ്പതുമണിക്ക് ഉത്‌ഘാടന സമ്മേളനം യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയൻ ഉത്‌ഘാടനം ചെയ്യും. തുടർന്ന് അഞ്ചു സ്റ്റേജുകളിലായി മത്സരങ്ങൾ നടക്കും. രെജിസ്ട്രേഷൻ പൂർത്തിയാക്കിയപ്പോൾ ചരിത്രം തിരുത്തികൊണ്ടു 500ൽ അധികം മത്സരാർത്ഥികൾ മത്സരത്തിനായെത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഷെഫീൽഡിലെ ഫിർത്ത് പാർക്ക് അക്കാദമിയിൽ വെച്ചു നടത്തപ്പെടുന്നകലാമത്സരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ ക്രമീകരങ്ങൾക്ക് റീജിയണൽ കമ്മറ്റി വിവിധ സബ് കമ്മറ്റികളെ നിയമിച്ചതായി പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് അറിയിച്ചു.
റീജിയണിലെ 16 അസോസിയേഷനുകളിൽ നിന്നായി കടന്നുവരുന്ന കലാപ്രേമികൾക്കും ആസ്വാദകർക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുള്ളതായി സെക്രട്ടറി അജു തോമസും കലാമേള കോർഡിനേറ്റർ ആതിര മജുനുവും അറിയിച്ചു. അഞ്ചു വേദികളിലായി നടത്തപ്പെടുന്ന മത്സരങ്ങൾ രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ചു വൈകിട്ട് ഏഴുമണിക്ക് പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. കലാമേളയുടെ നടത്തിപ്പിനായി കമ്മറ്റിയോടൊപ്പം റീജിയനിൽ നിന്നുള്ള നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേലും നാഷണൽ കമ്മറ്റി മെമ്പർ ജോസ് വർഗീസും മേൽനോട്ടം വഹിക്കുമെന്നും പ്രസിഡന്റ് അമ്പിളി സെബാസ്റ്റിയൻ അറിയിച്ചു.
നാഷണൽ കലാമേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ പലപ്പോഴും എത്തിയിട്ടുള്ള യോർക്ഷയർ ആൻഡ് ഹംബർ റീജിയന്റെ മത്സരങ്ങൾ വീക്ഷിക്കുവാനായി നാഷണൽ കമ്മറ്റിയിലെയും മറ്റു റീജിയണൽ കമ്മറ്റികളിലെയും ഭാരവാഹികൾ എത്തിച്ചേരുമെന്നത് മത്സരാർഥികളിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. സമാപന സമ്മേളനം നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാഥിതി ആയിരിക്കും .
സെനിത് സോളിസിറ്റേഴ്സ്, ലൈഫ് ലൈൻ, ജെ എം പി സോഫ്റ്റ് വെയർ, കോഡി ഗ്യാസ്, ഏഡൻസ് ഫ്രഷ് ഫിഷ്, ചാക്കോ കോട്ടേജ്, ക്രിസ്റ്റൽ മീഡിയ, ഹീലിംഗ് ഹാൻഡ് മസ്സാജ് സെന്റർ, തെക്കൻസ് ടെസ്റ് ഓഫ് ഇന്ത്യ, ടാലെന്റ്റ് സ്റ്റഡി സെന്റർ, ജിയാ ട്രാവൽസ് തക്കോലം റെസ്റ്ററന്റ് മുതലായവർ പ്രായോജകരാകുന്ന കലാമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ കമ്മറ്റി അറിയിച്ചു.
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
click on malayalam character to switch languages