1 GBP = 129.55
breaking news

പതിനേഴാമത് ഗ്രേസ് നൈറ്റ് ഒക്ടോബർ നാല് ശനിയാഴ്ച്ച; ഗ്രേസ് നൈറ്റിനു മാറ്റു കൂട്ടാൻ ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ

പതിനേഴാമത് ഗ്രേസ് നൈറ്റ് ഒക്ടോബർ നാല് ശനിയാഴ്ച്ച; ഗ്രേസ് നൈറ്റിനു മാറ്റു കൂട്ടാൻ ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ

സൗത്താംപ്ടൺ: യുകെ മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഗ്രേസ് നൈറ്റ് ഒക്ടോബർ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് സൗത്താംപ്ടണിൽ. പതിനേഴാമത് ഗ്രേസ് നൈറ്റ് (17th) പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും മനോഹരമായ വേദിയൊരുക്കുന്ന ഗ്രേസ് നൈറ്റിനു ഇക്കുറി മാറ്റു കൂട്ടാൻ ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ കൂടി പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദവും, മറ്റ് കലാകാരന്മാരുടെ പ്രകടനങ്ങളും ഈ പരിപാടിയെ അവിസ്മരണീയമാക്കും. കൂടാതെ ശ്രീ റോയ് സി ജെ ( കാർട്ടൂണിസ്റ്റ് ), ശ്രീ ബിനോയ്‌ സെബാസ്റ്റ്യൻ ( ക്രിസ്ത്യൻ ദൈവിക ഗാനരചയിതാവ് ), റെജി തോമസ് ( ഗായകൻ UK ), കോശിയാ ജോസ് ( ബിസിനസ്സ് ), ടോണി ചെറിയാൻ ( ചാരിറ്റി ) എന്നീ പ്രമുഖ വ്യക്തി കളെ ആദരിക്കുന്നു.

ഇരുപത്തിൽ പരം ഗായകരും, സൗത്താംപ്റ്റൻ, ബോൺ മൌത്ത്, ഹിന്ദു സമാജം വെസ്റ്റ് സസെക്സ് & ഹാം ഷെയർ ( fashon show ), കൂടാതെ ഗോഡ്സ് ഓൺ ഡാൻസേഴ്സ് ലണ്ടൻ എന്നിവരും വേദിയെ ഇളക്കി മറിക്കുവാൻ
ബോളിവുഡ് ഡാൻസു മായെത്തുന്നു. അഞ്ചു മണിക്കൂറോളം നീണ്ടുനിൽക്കുന്ന സംഗീത നൃത്ത രാവിലേക്കു ഏവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. മട്ടാഞ്ചേരി ടോണ്ടൺ ഒരുക്കുന്ന നാടൻ വിഭവങ്ങളും ഗ്രേസ് നൈററ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും

4 October Saturday 3PM- 9PM
Venue.
Jubilee hall Bishop Waltham Southampton
SO32 1ED

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more