1 GBP = 126.59

ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു; വിടവാങ്ങിയത് ചങ്ങനാശ്ശേരി സ്വദേശിയായ കാതറിൻ ജോർജ്ജ്

ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു; വിടവാങ്ങിയത് ചങ്ങനാശ്ശേരി സ്വദേശിയായ കാതറിൻ ജോർജ്ജ്

ലണ്ടൻ: ലണ്ടനിലെ വൂൾവിച്ചിൽ മലയാളി യുവതി മരണമടഞ്ഞു. ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ്ജാണ് വൂൾവിച്ചിൽ വച്ച് മരണമടഞ്ഞത്. മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. ലുക്കീമിയ രോഗബാധിതയായിരുന്നു. 

2016 – 2018 അധ്യയന വർഷത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്​സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വീസയിൽ എത്തുന്നത്.

പഠനം പൂർത്തിയായ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024 സെപ്റ്റംബറിൽ ലുക്കീമിയ രോഗം കണ്ടെത്തുന്നത്. 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരുന്നു. 2023ൽ ആയിരുന്നു കാതറിന്റെ വിവാഹം. ഒരുമിച്ചു ജീവിച്ചു കൊതി തീരും മുൻപേയുണ്ടായ പ്രിയതമയുടെ അകാല വേർപാടിന്റെ ദുഃഖത്തിൽ ഭർത്താവ് സെബിനും ഒരു മികച്ച സഹപ്രവർത്തകയെ നഷ്ടപ്പെട്ട സുഹൃത്തുക്കളും കഴിയുകയാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

കാതറിൻ ജോർജ്ജിന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more