1 GBP = 126.71

സ്റ്റോക്ക് പോർട്ട് സെൻ്റ്. സെബാസ്റ്റ്യൻ സീറോ മലബാർ മിഷനിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിൻ്റെ തിരുനാളിന് ഇന്ന് കെടിയേറും…..പ്രധാന തിരുനാൾ സെപ്റ്റംബർ 28 ഞായറാഴ്ച

സ്റ്റോക്ക് പോർട്ട് സെൻ്റ്. സെബാസ്റ്റ്യൻ സീറോ മലബാർ മിഷനിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിൻ്റെ തിരുനാളിന് ഇന്ന് കെടിയേറും…..പ്രധാന തിരുനാൾ സെപ്റ്റംബർ 28 ഞായറാഴ്ച

ഷൈജു തോമസ്

സ്റ്റോക്ക് പോർട്ട് സെൻ്റ് സെബാസ്റ്റ്യൻ സീറോ മലബാർ മിഷൻ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിൻറെ തിരുനാൾ സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി മുതൽ ഇരുപത്തിയെട്ടാം തീയതി വരെ നടത്തപ്പെടും . ഇന്ന് സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോർട്ട് സെൻറ് ഫിലിപ്സ് പള്ളിയിൽ വച്ച് മിഷൻ ഡയറക്ടർ ഫാദർ ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവ്വഹിക്കുന്നതോടെ ഭക്തിനിർഭരമായ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ഫാദർ ജോസ് കുന്നുംപുറത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ കുർബാനയും, തുടർന്ന് അമ്പ് (കഴുന്ന്) വെഞ്ചരിപ്പും പ്രസിദേന്തി വാഴ്ചയും നടത്തപ്പെടും.

വിശുദ്ധ കുർബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും (കഴുന്നും) യൂണിറ്റ് ലീഡർമാരുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും.

സ്റ്റാേക്പോർട്ട് മിഷനിലെ തിരുന്നാളിൻ്റെ വിജയത്തിനായി മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറത്തിൻ്റേയും ട്രസ്റ്റിമാരായ ബിജു ജോസഫ്, ജോൺ ജോജി, ബെൻസൻ അഗസ്റ്റിൻ എന്നിവരുടെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുന്നാളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് വി. സെബാസ്ത്യാനോസിൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.

കൊടിയേറ്റം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:

St Philip’s Catholic Church

Half Moon Lane

Offerton

Stockport

Cheshire

SK2 5LB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more