1 GBP = 126.74
breaking news

സൗത്താംപ്ടണിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട വാങ്ങിയത് വയനാട് സ്വദേശിയായ വിചിത്ര

സൗത്താംപ്ടണിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട വാങ്ങിയത് വയനാട് സ്വദേശിയായ വിചിത്ര

സൗത്താംപ്ടൺ: സൗത്താംപ്ടണിൽ വയനാട് സ്വദേശിയായ നേഴ്സ് മരണമടഞ്ഞു. വിൻചെസ്റ്റർ റോയൽ ഹാംഷെയർ കൗണ്ടി എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്ന വിചിത്ര ജോബിഷ്(36) ആണ് മരണമടഞ്ഞത്. അർബുദ രോഗബാധയിലായിരുന്നു. സൗത്താംപ്ടൺ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് ഇന്നലെയാണ് അന്ത്യം സംഭവിച്ചത്.

ചികിത്സയുടെ ഭാഗമായി സ്റ്റം സെൽ ചികിത്സ നൽകി വരികയായിരുന്നു. ഏറെ നാളായി തുടരുന്ന ചികിത്സയിൽ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബമൊട്ടാകെ. ബഹ്‌റൈനിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന വിചിത്ര 2021 ഫെബ്രുവരിയിലാണ് യുകെയിലെത്തിയത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജ്ജാണ് ഭർത്താവ്. മക്കൾ: ലിയാൻ (8), ഹെസ്സ(5)

വിചിത്ര ജോബിഷിന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് ഈസ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more