സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ (സീമ) ആഭിമുഖ്യത്തിൽ സെപ്റ്റംബർ ആറിന് ശനിയാഴ്ച വിപുലാമായ ഓണാഘോഷ പരിപാടികൾ നടന്നു. ഈസ്റ്റ്ബോണിനു സമീപം ഹാംഡൻപാർക്ക് കമ്യൂണിറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് ഒരു മണി മുതലാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
കുട്ടികളുടെ മത്സരങ്ങൾ, വടംവലി, കലാപരിപാടികൾ, ഓണസദ്യ, അത്തപ്പൂക്കളം അടക്കം നിറപ്പകിട്ടാർന്ന ഓണാഘോഷമായിരുന്നു ഇത്തവണത്തേത്. ഈസ്റ്റ് സസക്സ് കൌണ്ടിയിലെ ഈസ്റ്റ്ബോൺ മേഖലയിൽ ഇരുപത് വർഷം മുമ്പാണ് സീമ എന്ന പേരിൽ മലയാളി അസോസിയേഷൻ ആരംഭിച്ചത്.
നാട്ടിലെ സാമൂഹിക – സാംസ്ക്കാരിക – സന്നദ്ധ പ്രവർത്തനങ്ളിലെല്ലാം സ്തുത്യർഹമായ സേവനമാണ് ഈ സംഘടന നടത്തിവരുന്നത്. കോവിഡ് -19 കാലഘട്ടത്തിൽ മലയാളി സമൂഹത്തിന് സീമയിലൂടെ നടത്തിയ സേവനങ്ങൾ നിരവധിയായിരുന്നു.
ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയിൽ അഫിലേറ്റ് ചെയ്തിരിക്കുന്ന സീമയിൽ 300 റോളം മലയാളി കുടുംബങ്ങൾ അംഗങ്ങളാണ്.
പ്രസിഡന്റ് ശ്രീ സനോജ് ജോസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ഥാപക മെമ്പർ ആയ ശ്രീ ഡേവിഡ്സൺ പാപ്പച്ചൻ നിലവിളക്ക് കൊളുത്തി ഈ വർഷത്തെ ഓണാഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. സീമയുടെ ഇക്കാലമത്രയുള്ള പ്രവർത്തനങ്ങളെ അവലോകന൦ ചെയ്ത ശ്രീ ഡേവിഡ്സൺ, നിലവിലെ പ്രസിഡന്റ് ആയ ശ്രീ സനോജ് ജോസിന്റെ വർഷങ്ങളായുള്ള പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സീമയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ ഭാവുകങ്ങൾ നേരുകയും ചെയ്തു.
യുക്മ ദേശീയ അധ്യക്ഷൻ ശ്രീ എബി സെബാസ്റ്റ്യൻ അദ്ദേഹത്തിന്റെ തിരക്കിനിടയിലും സീമയുടെ ഇരുപതാം വര്ഷം ആഘോഷിക്കുന്ന ഈ വേളയിൽ യുക്മ നാഷണൽ കമ്മിറ്റിയുടെ പേരിൽ പ്രത്യേകം അഭിനന്ദന സന്ദേശം അയക്കാൻ സമയം കണ്ടെത്തിയിരുന്നു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ ട്രഷറർ ശ്രീ തേജൂ മാത്യൂ , ഈ പരിപാടിയില് ക്ഷണം സ്വീകരിച്ചെത്തുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
യുകെ മലയാളികൾക്ക് സുപരിചിതനായ ശ്രീ അബ്രോയുടെ നേതൃത്വത്തിൽ നടന്ന ആവേശകരമായ ഡി.ജെ പരിപാടിക്കൊടുവിൽ ഏകദേശം പത്തു മണിയോടെ വർണാഭമായ ഓണാഘോഷ പരിപാടികൾക്ക് തിരശീല വീണു. സംഘാടക സമിതി അംഗമായ ശ്രീ ടോബി പപ്പു നന്ദി പ്രകാശനം നടത്തി.
വിഭവ സമൃദ്ധമായ ഓണസദ്യ സമയത്തിനെത്തിച്ച ചായ്ക്കഡേയ് ഈസ്റ്റ് ഹാമിന് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages