1 GBP = 126.71

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം 2025 ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥി

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം 2025 ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥി

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ൽ വിശിഷ്ടാതിഥിയായി ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി പങ്കെടുക്കുന്നു. മികച്ച സംഘാടകൻ, പ്രാസംഗികൻ, അമേരിക്കയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ കൃത്യമായ അഭിപ്രായങ്ങൾ പറയുന്ന പാനലിസ്റ്റ് എന്നിങ്ങനെ സജിമോൻ ആന്റണിക്ക് വിശേഷണങ്ങൾ ഏറെയുണ്ട്. മില്ലിയൻസ് ഓഫ് വ്യൂവേഴ്സ് ഉള്ള അദ്ദേഹം   ലോകത്തിലേക്കും ഏറ്റവും പഴക്കം ചെന്ന പ്രവാസി സംഘടനയായ ഫൊക്കാനയുടെ കമ്മിറ്റി അംഗമായി തുടങ്ങി, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ട്രസ്റ്റി ബോർഡ് അംഗം, ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ്  സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നത്. 

ഫാർമസ്യൂട്ടിക്കൽ രംഗത്തും, ഫിനാൻഷ്യൽ കൺസൾട്ടന്റായും, റിയൽ എസ്റ്റേറ്റ് -കൺസ്ട്രക്ഷൻ-ഹെൽത്ത് കെയർ മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജിമോൻ ആന്റണിയുടെ സാരഥ്യത്തിൽ ഒട്ടേറെ നൂതന പദ്ധതികൾ നടപ്പാക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചു. ഫൊക്കാന മെഡിക്കൽ കാർഡ്, ഫൊക്കാന പ്രിവിലേജ് കാർഡ്, ഫൊക്കാന സ്പോർട്സ് അക്കാഡമി, ഫൊക്കാന സ്വിം കേരള സ്വിം തുടങ്ങി ഇലക്ഷനിൽ നിൽക്കുമ്പോൾ വാഗ്ദാനം ചെയ്തതിനപ്പുറമുള്ള കാര്യങ്ങൾ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചതിൽ സജിമോൻ ആന്റണിയുടെ ഇച്ഛാശക്തിയും ആത്മസമർപ്പണവും അനുഭവപരിചയവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

കരിമ്പാനി മറ്റക്കരയിൽ പുളിക്കമുഴിയിൽ കുടുംബാംഗമായ സജിമോൻ, മാനേജ്‌മെന്റിൽ മാസ്റ്റേഴ്സും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സാമുഖ്യ, സാംസ്കാരിക രംഗങ്ങളിലെ സജിമോൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്. ബിസിനസ്സ് രംഗത്തെ പ്രവർത്തന മികവിന് നിരവധി അവാർഡുകൾ സജിമോൻ നേടിയിട്ടുണ്ട്.  ഭാര്യ ഷീന സജിമോൻ , മക്കൾ ഇവാ,എവിൻ ,ഏതൻ എന്നിവരോടോപ്പം ന്യൂജേഴ്സിയിലാണ് താമസം. 

ഏഴാമത് യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയിലേക്ക് മുഴുവൻ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more