1 GBP = 129.30
breaking news

കൺസർവേറ്റീവ് എംഎസ്പി ഗ്രഹാം സിംപ്‌സൺ റിഫോം യുകെയിലേക്ക് കൂറുമാറി

കൺസർവേറ്റീവ് എംഎസ്പി ഗ്രഹാം സിംപ്‌സൺ റിഫോം യുകെയിലേക്ക് കൂറുമാറി

ലണ്ടൻ: സ്കോട്ട്ലാൻഡിലെ കൺസർവേറ്റീവ് എംഎസ്പി ഗ്രഹാം സിംപ്സൺ റിഫോമിലേക്ക് കൂറുമാറി. സ്കോട്ട്ലൻഡിൽ റിഫോം നേതാവ് നിഗൽ ഫാരേജിനൊപ്പം ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് സിംപ്സൺ തന്റെ നീക്കം പ്രഖ്യാപിച്ചത്.

ഗ്രഹാം പാർട്ടി വിടുന്നത് കാണുമ്പോൾ പലരും അത്ഭുതപ്പെടില്ലെന്നും കൺസർവേറ്റീവുകൾ വിടുന്നത് ഒരു വലിയ വീഴ്ച ആണെന്നും റിഫോം എംഎസ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ പാർട്ടിയുടെ ഹോളിറൂഡ് ഗ്രൂപ്പ് വിടുന്ന രണ്ടാമത്തെ എംഎസ്പിയാണ് അദ്ദേഹം.

പുതിയതും ആവേശകരവും നിലനിൽക്കുന്നതുമായ എന്തെങ്കിലും സൃഷ്ടിക്കാൻ വേണ്ടിയാണ് താൻ റിഫോം യുകെയിൽ ചേരാൻ തീരുമാനിച്ചതെന്ന് സിംസൺ പറഞ്ഞു. 19 വർഷത്തെ ഭരണത്തിനുശേഷം എസ്എൻപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ റിഫോമിന് സഹായിക്കാൻ കഴിയുമെന്ന് നിഗൽ ഫാരേജിനൊപ്പം സംസാരിച്ച അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ഹോളിറൂഡ് തിരഞ്ഞെടുപ്പിന് മുമ്പ് റിഫോമിന് ഒരു സ്കോട്ടിഷ് നേതാവ് ഉണ്ടാകുമെന്ന് ഫാരേജ് പറഞ്ഞു.

അതേസമയം റിഫോം യുകെക്ക് ലഭിക്കുന്ന ജനപിന്തുണ മുന്നിൽക്കണ്ട് കൂടുതൽ ജനപ്രതിനിധികൾ കൂറുമാറുമോയെന്ന ആശങ്കയും പരക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more