1 GBP = 126.74
breaking news

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ പുനഃപ്രതിഷ്ഠയും ഇടവക പെരുന്നാളും ആഗസ്റ്റ് 29, 30, 31 തീയതികളിൽ

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ പുനഃപ്രതിഷ്ഠയും ഇടവക പെരുന്നാളും ആഗസ്റ്റ് 29, 30, 31 തീയതികളിൽ

യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ പ്രഥമ ദേവാലയങ്ങളിൽ രണ്ടാം സ്ഥാനം വഹിക്കുന്ന ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ പുനഃപ്രതിഷ്ഠയും ഇടവക പെരുന്നാളും ആഗസ്റ്റ് 29, 30, 31 തീയതികളിൽ നടക്കും. 29 മുതൽ 31 വരെ മൂന്ന് ദിവസങ്ങളിലായി പുനഃപ്രതിഷ്ഠയും തിരുന്നാളും ശ്രേഷ്ഠ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യത്തിലും കേരള തനിമയിലും ഓർത്തഡോക്സ് വിശ്വാസത്തിലും ഭക്തിയാദരവുകളോടെ ആഘോഷിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇടവക അറിയിച്ചു.

കഴിഞ്ഞ വർഷമാണ് ദേവാലയത്തിലെ പുനഃരുദ്ധാന പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. ഏകദേശം ആറര ലക്ഷം പൗണ്ട് ചിലവാക്കിയാണ് നവീകരണവും വികസനവും പൂർത്തീകരിച്ചത്. ആഗസ്റ്റ് 29ന് ഗാനശുശ്രൂഷ, സന്ധ്യാനമസ്കാരം, പെരുന്നാൾ വചനാഘോഷം എന്നിവയും 30 ന് യുവജനങ്ങൾക്കും സൺഡേ സ്‌കൂൾ കുട്ടികൾക്കും പ്രത്യേക വചന ഗാന ശുശ്രൂഷയും, സന്ധ്യാനമസ്കാരവും, പെരുന്നാൾ വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

ആഗസ്റ്റ് 31ന് പുനഃപ്രതിഷ്ഠാ ശുശ്രൂഷയും, എബ്രഹാം മാർ സ്‌റ്റെഫാനോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. ഇതിനോടാനുബന്ധിച്ചു നാട്ടിൽ നിന്ന് കടൽ മാർഗ്ഗം കൊണ്ടുവന്ന കൊടിമരം കൽക്കുരിശ് കൽ വിളക്ക് തുടങ്ങിയവായുടെ കൂദാശയും പരിശുദ്ധ പിതാക്കന്മാരാൽ നിർവഹിക്കപ്പെടുന്നതാണ്. തുടർന്ന് വാദ്യഘോഷം, ആത്മീയ റാസ, പൊതുയോഗം, ചെണ്ടമേളം, സ്നേഹവിരുന്ന് തുടങ്ങിയ ഉണ്ടായിരിക്കും. ഈ വിശുദ്ധ പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കമ്മിറ്റിയംഗങ്ങൾ അറിയിച്ചു.

Screenshot
Screenshot
Screenshot

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more