1 GBP = 126.74
breaking news

രാമായണ സമാപന സമർപ്പണവും, ജന്മാഷ്ടമി ആഘോഷവും അതിവിപുലമായി ആഘോഷിച്ചു.

രാമായണ സമാപന സമർപ്പണവും, ജന്മാഷ്ടമി ആഘോഷവും അതിവിപുലമായി ആഘോഷിച്ചു.

യോവിൽ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഷാഢ മാസം മുഴുവൻ നീണ്ടുനിന്ന രാമായണ മാസാചരണ സമാപനവും,ജന്മാഷ്ടമിയും ഭക്തിപൂർണ്ണമായി ആഘോഷിച്ചു .ഭാവലയ ഭജൻസ് അവതരിപ്പിച്ച ഭക്തിഗാനസുധ എല്ലാവർക്കും ഭക്തിയുടെ വ്യത്യസ്ത അനുഭവമായി.

യജ്ഞാചാര്യൻ ശ്രീ ഗോപീകൃഷ്ണൻ ഉണ്ണിത്താൻ രാമായണ പാരായണവും ,സത് സംഗവും,അഭിഷേകവും നടത്തി.ബാലിക ബാലകൻമാർ കൃഷ്ണനായും ഗോപികമാരുമായി വന്നത് ആകർഷകമായിരുന്നു.ശ്രീമതി രേഷ്മ ശ്യാം അവതരിപ്പിച്ച് “സീത സ്വയംവരം” നൃത്തശിൽപ്പം സദസ്യർക്ക് നല്ലൊരു അനുഭവം ആയിരുന്നു.യു കെ യിലെ വിവിധ ഹിന്ദു സമാജം ഭാരവാഹികളും പങ്കെടുത്തു.ആഘോഷത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രക്ഷാധികാരി രവികുമാറും,പ്രസിഡന്റ് സൂരജ് സുകുമാരനും,സെക്രട്ടറി റിജേഷ് രാജും ,ട്രഷറർ ശ്രീലത മനോജും ഉപഹാരങ്ങൾ സമർപിച്ചു.സമാജം അംഗങ്ങളുടെ വീടുകളിൽ വെച്ചു ഒരു മാസമായി നടന്ന രാമായണ പാരായണത്തിന് നേതൃത്വം നൽകിയ ഗോപീകൃഷ്ണൻ ഉണ്ണിത്താനു സമാജത്തിന്റെ ഉപഹാരം നൽകി.സമാജത്തിന്റെ വനിതകൂട്ടായ്മയുടെ നേതൃതത്തിൽ തയ്യാറാക്കി നൽകിയ അന്നദാനം ചടങ്ങിന് മോടി കൂട്ടി.

സാമൂഹികവും ആത്മീയവുമായ ഈ മഹോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഭക്തജനങ്ങൾക്കും സെക്രട്ടറി റിജേഷ് രാജ് നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more