1 GBP = 126.74
breaking news

ധന്യൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും പദയാത്രയും ജൂലൈ 20 ഞായറാഴ്ച്ച; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ധന്യൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും പദയാത്രയും ജൂലൈ 20 ഞായറാഴ്ച്ച; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ജോൺസൺ ആഷ്‌ഫോർഡ്

എയിൽസ്ഫോർഡ്: അനൈക്യവും അസ്വസ്ഥതയും നിറഞ്ഞ മലങ്കര സഭയിൽ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ഐക്യത്തിന്റെയും വാഹകനായി കടന്നു വന്ന സന്യാസ വന്ദ്യനായ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 72-)o ഓർമ്മപ്പെരുന്നാൾ ജൂലൈ മാസം 15-)o തിയ്യതി വന്ദ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് ഭദ്രാസന ദേവാലയത്തിൽ വച്ച് മലങ്കര സഭാ മക്കൾ ഒന്ന് ചേർന്ന് കൊണ്ടാടുകയാണ്. ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ സാർവ്വത്രിക സഭയോടുള്ള ഐക്യത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ മാർ ഇവാനിയോസ് അനുസ്മരണവും, പദയാത്രയും ജൂലൈ മാസത്തിൽ നടത്തപ്പെടുകയാണ്.

യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ലണ്ടൻ റീജിയണിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ ഇരുപതാം തിയതി ഞായറാഴ്ച്ച (20 /07 /2025) എയിൽസ്ഫോർഡ് പ്രിയറിയിൽ വച്ച് അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് പിതാവിനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിന് നന്ദി അർപ്പിക്കുവാനും, വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾക്കും വേണ്ടി മലങ്കര സുറിയാനി കത്തോലിക്കാ സഭ യുകെ റീജിയൻ കോർഡിനേറ്റർ വെ. ഡോ. കുര്യാക്കോസ് തടത്തിലച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന നടത്തപ്പെടുന്നു. തുടർന്ന് എം സി വൈ എം ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ പദയാത്രയും ഉണ്ടായിരിക്കുന്നതാണ്.

ഈ തിരുകർമ്മങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിച്ചു.

പള്ളിയുടെ വിലാസം:
The Friars Aylesford Priory, Aylesford, ME20 7BX

കൂടുതൽ വിവരങ്ങൾക്ക്:
Johnson Pezhamkoottathil – 07553149970
Kuriakose Thiruvalil- 07831184777
Arundev- 07462906373

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more