മാഞ്ചസ്റ്റർ മലയാളി സിജോയുടെ പിതാവ് എം സി ജോസ് നിര്യാതനായി……
Jul 13, 2025
മാഞ്ചസ്റ്റർ മലയാളിയും സെൻ്റ് തോമസ് മിഷൻ പാരീഷ് കമ്മിറ്റിയംഗവും, സെൻ്റ്. പോൾസ് കുടുംബയൂണിറ്റ് പ്രസിഡൻ്റുമായ സിജോ ജോസിൻ്റെ പിതാവ് എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി മാളിയേക്കൽ എം സി ജോസ് (84) നിര്യാതനായി. ഭാര്യ റോസി ജോസ് ചെറായി മൂഞ്ഞേലി കുടുംബാംഗമാണ്. മക്കൾ: സിമ്മി ജോസ് (യുഎസ്), സിജി ജോസ് (ബഹറിൻ), സിജോ ജോസ് (യുകെ), സീമാ ജോസ് (ബഹറിൻ) മരുമക്കൾ: ടോമി (ഗോതുരുത്ത്), ജോളി തോമസ് (കളത്തിപ്പറമ്പിൽ , കൂനമ്മാവ്), നിഷ തോമസ് (തെറ്റയിൽ, അങ്കമാലി), ജോബിൻ (വിതയത്തിൽ, പറവൂർ). കൊച്ചുമക്കൾ: ബ്ലെസി, അലക്സ്, പ്രിൻസ് (അയർലൻഡ്), പ്രിൻസി (ഓസ്ട്രേലിയ), ജോഷ്വ, ഐറിൻ, ജോനാഥൻ, ജോയൽ, ലിയോ
സംസ്കാര ശുശ്രൂഷകൾ ഇന്ന് ഞായറാഴ്ച (13/7/25) ഉച്ചകഴിഞ്ഞ് 3PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കുഴുപ്പിള്ളി സെൻ്റ് അഗസ്റ്റിൻ ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.
സിജോയുടെ പിതാവിൻ്റെ നിര്യാണത്തിൽ സെൻ്റ്.തോമസ് മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം, യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻ്റ് ഷാജി തോമസ് വരിക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ജോയിൻ്റ് ട്രഷറർ ജോസഫ് മാത്യു, കൈക്കാരൻമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ്, എം എം സി എ പ്രസിഡൻ്റ് സുമേഷ് രാജൻ, സെക്രട്ടറി ജിൻ്റിൽ രാജ് സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ……
സംസ്കാരശുശ്രൂഷകൾ ലൈവായി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages