യുക്മ ദേശീയ നിർവാഹക സമിതിയംഗം ബിജു പീറ്ററിൻ്റെ ജ്യേഷ്ട സഹോദരൻ ജോസഫ് പീറ്റർ നാട്ടിൽ നിര്യാതനായി….
Jul 09, 2025
യുക്മ നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുമുള്ള ദേശീയ നിർവാഹക സമിതിയംഗവും മുൻ റീജിയണൽ പ്രസിഡൻ്റുമായിരുന്ന ബിജു പീറ്ററിൻ്റെ ജ്യേഷ്ട സഹോദരൻ തൊടുപുഴ കോടിക്കുളം പടിഞ്ഞാറേക്കുറ്റ് പരേതനായ പി. ഒ പത്രോസിൻ്റേയും മുല്ലൂർ ത്രേസ്യാമ്മ പത്രോസിൻ്റേയും മകൻ ജോസഫ് പീറ്റർ (60) നിര്യാതനായി. ഭാര്യ ലൂസി ജോസഫ് , കരിമണ്ണൂർ തെക്കേറ്റത്ത് കുടുംബാംഗമാണ്. മക്കൾ – അഞ്ചു ബേസിൽ (പെരുംമ്പാവൂർ, കാനഡ),ആൽഭി ജോജോ (പാലാ, സ്വീഡൻ), അലീഷ ജോസഫ് (ജർമനി) മരുമക്കൾ – ബേസിൽ സണ്ണി (പറമ്പിൽ, പെരുമ്പാവൂർ, കാനഡ) ജോജോ ജോസഫ്, (ഇടമല,പാലാ, സ്വീഡൻ) കൊച്ചുമക്കൾ – ജന്ന, ആഷർ. സഹോദരങ്ങൾ – ആനീസ് അഗസ്റ്റിൻ, ഒടുവേലിൽ (ചിറ്റൂർ), ഷാജു പീറ്റർ (തൊടുപുഴ, സൗദി അറേബ്യ), ബിജു പീറ്റർ (ലിവർപൂൾ, യുകെ, ജോബി പീറ്റർ ( സ്റ്റോക് ഓൺ ട്രെൻ്റ്, യുകെ), അഗസ്റ്റിൻ ഒടുവേലിൽ സഹോദരീ ഭർത്താവ്.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (11/07/25) 3.30PM മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം നെയ്യശ്ശേരി സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ കുടുംബ കല്ലറയിൽ സംസ്കരിക്കും.
ബിജുവിൻ്റെ സഹോദരൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, മുൻ ദേശീയ സമിതിയംഗം തമ്പി ജോസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻ്റ് ഷാജി തോമസ് ബിജുവിൻ്റെ സഹോദരൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, മുൻ ദേശീയ സമിതിയംഗം തമ്പി ജോസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ലിംക പ്രസിഡൻ്റ് ജേക്കബ് വർഗീസ്, ലിമ പ്രസിഡൻ്റ് സോജൻ ജോസഫ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. സഹോദരൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ……
സംസ്കാര ശുശ്രൂഷകൾ ലൈവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages