1 GBP = 126.59

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ  ബൈബിൾ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റർ കൗൺസിൽ മെമ്പറുമായ ആൻ്റണി മാത്യു നിര്യാതനായി….

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ  ബൈബിൾ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റർ കൗൺസിൽ മെമ്പറുമായ ആൻ്റണി മാത്യു നിര്യാതനായി….

പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര, ചെറിയാൻ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും  മകനും, യുകെയിലെ ആദ്യകാല പ്രവാസികളിൽ ഒരാളുമായിരുന്ന ആൻ്റണി മാത്യു (61) ലണ്ടനിൽ നിര്യാതനായി. സീറോ മലബാർ സഭയിലും, വിവിധ സംഘടനകളിലും, മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു വന്നിരുന്ന ആൻ്റണി മാത്യു, നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും. 

നിലവിൽ അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റർ കൗൺസിൽ മെമ്പറും, ലണ്ടനിലെ സെന്റ് മോണിക്ക മിഷൻ കുടുംബാംഗവും, ഗായകസംഘം കോഡിനേറ്ററുമായി പ്രവർത്തിച്ച് വരികയായിരുന്നു. നിലവിൽ വേൾഡ് മലയാളി കൗൺസിൽ യുകെ ഘടകത്തിൻ്റെ ട്രഷററായിരുന്നു

2005 മുതൽ ലണ്ടനിലെ സീറോ മലബാർ സഭയുടെ കോർഡിനേഷൻ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവർത്തിച്ചു.  തീക്ഷ്ണമതിയായ സഭാ സ്നേഹിയായിരുന്നു. 

ഭാര്യ ഡെൻസി ആന്റണി, വേഴപ്ര  സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ ഡെറിക് ആന്റണി, ആൽവിൻ ആന്റണി.

സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതരായ ജോർജ് മാത്യു, ജോസ് മാത്യു. യുകെയിലെ ഏവർക്കും സുപരിചിതനായ അദ്ദേഹത്തിൻ്റെ ആകസ്മികമായ വേർപാടിൻ്റെ ഞെട്ടലിലാണ് അദ്ദേഹത്തിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും 

ആൻ്റണി മാത്യുവിൻ്റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ലെയ്സൻ ഓഫീസർ മനോജ്കുമാർ പിള്ള,  യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, യുക്മ ചാരിറ്റി സെക്രട്ടറി ഷാജി തോമസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, പ്രസിഡൻ്റ് ജിപ്സൻ തോമസ്, സെക്രട്ടറി സാംസൺ പോൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more