1 GBP = 126.51

യുക്മ യോർക്ക്ഷെയർ & ഹംബർ റീജിയൺ വൈസ് പ്രസിഡന്റ് ജിജോ ചുമ്മാറിന്റെ പിതാവ് നിര്യാതനായി

യുക്മ യോർക്ക്ഷെയർ & ഹംബർ റീജിയൺ വൈസ് പ്രസിഡന്റ് ജിജോ ചുമ്മാറിന്റെ പിതാവ് നിര്യാതനായി

യുക്മ യോർക്ക്ഷെയർ & ഹംബർ റീജിയൺ വൈസ് പ്രസിഡന്റും, മുൻ യുക്മ നാഷണൽ കമ്മിറ്റിയംഗവും, വെസ്റ്റ് യോർക്ഷെയർ മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡന്റുമായ ജിജോ ചുമ്മാറിന്റെ പിതാവ് മാണി ചുമ്മാർ(89) നാട്ടിൽ നിര്യതനായി. കോട്ടയം പള്ളിക്കത്തോട് എളമ്പള്ളിയിൽ നടുവത്താനിയിൽ കുടുംബാംഗമാണ്.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം. പരേതയായ അന്നമ്മ ചുമ്മാറാണ് ഭാര്യ. അലക്‌സാണ്ടർ എൻ സി, ടോമി എൻ സി, ജിജോ ചുമ്മാർ എന്നിവരാണ് മക്കൾ. സംസ്കാരം ജൂലൈ 10 വ്യാഴാഴ്ച്ച നെയ്യാട്ടുശ്ശേരി സെന്റ് ജോർജ്ജ് ദേവാലയത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ജിജോ ചുമ്മാറിന്റെ പിതാവിന്റെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, ഷീജോ വർഗീസ്, വർഗ്ഗീസ് ഡാനിയേൽ, മുൻ യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, റീജിയണൽ ഭാരവാഹികളായ അമ്പിളി സെബാസ്റ്റിയൻ, അജു തോമസ്, ഡോ ശീതൾ മാർക്ക്, വൈമ അസോയിയേഷൻ ഭാരവാഹികളായ സിബി മാത്യു, സജീഷ് കെ എസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി താഴെ കൊടുത്തിരിക്കുന്നലിങ്കിലൂടെ കാണാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more