1 GBP = 116.64
breaking news

യുക്മ ദേശീയ കായികമേളയ്ക്ക് തുടക്കമായി; ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ കായികമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു

യുക്മ ദേശീയ കായികമേളയ്ക്ക് തുടക്കമായി; ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ കായികമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു

ബിർമിങ്ങ്ഹാം: യുക്മ ദേശീയ കായികമേളയ്ക്ക് ബിർമിംഗ്ഹാമിലെ സട്ടൻ കോൾഫീൽഡ് ലെഷർ സെന്ററിൽ തുടക്കമായി രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷം നടന്ന ഉദ്‌ഘാടന ചടങ്ങ് ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.

യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ യുക്മ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് അധ്യക്ഷ പ്രസംഗത്തിന് ശേഷം ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ യുക്മ പതാകയുയർത്തി കായികമേളക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. റീജിയണൽ തലങ്ങളിൽ കായികമേളകൾ സംഘടിപ്പിച്ച് നാഷണൽ തലത്തിൽ വളരെ വിപുലമായി കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കായികതാരങ്ങൾക്ക് അവസരങ്ങളൊരുക്കുന്ന യുക്മ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റും കായികമേള കോർഡിനേറ്ററുമായ സ്മിത തോട്ടം പൊതുസമ്മേളനത്തിന് നന്ദി പറഞ്ഞു. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു.

തുടർന്ന് ട്രാക്കുകളിലും ഫീൽഡുകളിലുമായി വിവിധ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. റീജിയണൽ തലങ്ങളിൽ തന്നെ വാശിയേറിയ മത്സരങ്ങളിലൂടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയികളായവരാണ് ദേശീയ തലത്തിലും മത്സരിക്കുന്നത് കൊണ്ട് തന്നെ കടുത്ത മത്സരങ്ങളാണ് നടന്നു വരുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

എ ജെ ഫ്രെയിംസ് പകർത്തിയ മനോഹര ദൃശ്യങ്ങൾ കാണാം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more