1 GBP = 115.86
breaking news

ആക്‌സിയം 4: ‘വിസ്മയകരമായ യാത്ര’; ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ നിന്ന് ശുഭാംശുവിന്റെ സന്ദേശം

ആക്‌സിയം 4: ‘വിസ്മയകരമായ യാത്ര’; ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ നിന്ന് ശുഭാംശുവിന്റെ സന്ദേശം
sharethis sharing button

ചരിത്ര നിമിഷത്തിലേക്ക് വാതില്‍ തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍ ഉള്‍പ്പെട്ട ഡ്രാഗണ്‍ പേടകം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ബന്ധിക്കും. നിലയത്തിലെത്താന്‍ കാത്തിരിക്കുന്നുവെന്ന് ശുഭാംശു ശുക്ല പ്രതികരിച്ചു.

നമസ്‌കാര്‍ എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു. ഭാരമില്ലായ്മ അനുഭവിക്കുന്നത് അതിമനോഹരമാണെന്നും കൊച്ചുകുട്ടി പഠിക്കുന്നത് പോലെ താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ശുഭാംശു പറഞ്ഞു. ഒപ്പം കൂട്ടിയ ജോയ് എന്ന കളിപ്പാട്ടവും ശുഭാംശു ഉയര്‍ത്തികാട്ടി.

യാത്രയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും ശുഭാംശു പറഞ്ഞു. ഇന്നലെ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ഫാല്‍ക്കണ്‍ 9ന്റെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സംഘം 14 ദിവസം തുടരും. 60 പരീക്ഷണങ്ങള്‍ സംഘം നടത്തും. അമേരിക്ക ,പോളണ്ട് ,ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കൊപ്പമാണ് ശുഭാംശുവിന്റെ യാത്ര.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more