1 GBP = 127.72
breaking news

ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി; നാളെ മുതൽ അനുകൂലിക്കുന്നവരുടെ വാദം

ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി; നാളെ മുതൽ അനുകൂലിക്കുന്നവരുടെ വാദം

ശബരിമല യുവതീ പ്രവേശന കേസിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം സുപ്രീം കോടതിയിൽ പൂർത്തിയായി. നാളെ മുതൽ യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദം നടക്കും. അനൂകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സർക്കാർ വാദം തുടങ്ങും. ഇതിനുശേഷമായിരിക്കും സംസ്ഥാന സർക്കാർ വാദം ഉന്നയിക്കുക.

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതി വീണ്ടും നിർണായക നിരീക്ഷണം നടത്തി. മതാചാരങ്ങൾ ഏതെന്നോ എന്തെന്നോ കോടതികളോ സർക്കാരുകളോ അല്ല തീരുമാനിക്കേണ്ടത് എന്ന് ജസ്റ്റിസ് നാഗരത്‌ന നീരീക്ഷിച്ചു. മതങ്ങൾക്ക് ഈക്കാര്യത്തിൽ സ്വാതന്ത്ര്യം ഉണ്ട് എന്നും നീരിക്ഷണമുണ്ട്.

ഇന്നത്തെ വാദത്തിനിടെ സംസ്ഥാന സർക്കാരിനെതിരായി കേരള ബ്രഹ്മണഫെഡറേഷൻ വാദം നടത്തി. ക്ഷേത്രത്തെ നിയന്ത്രിക്കാവുന്ന അധികാരസ്ഥാനങ്ങളിൽ ഉള്ളവർ അവിടെ എത്തുമ്പോൾ ആരാധനക്രമം പാലിക്കണം എന്നായിരുന്നു വാദം. വിഷയത്തിൽ നിന്ന് വ്യതിചലിച്ച് വാദം ഉന്നയിച്ചതിന് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യയയെ കോടതി ശാസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more