1 GBP = 117.80
breaking news

കവൻട്രിയിൽ മലയാളി ബാലൻ മരണമടഞ്ഞു; മരണമടഞ്ഞത് ആലപ്പുഴ സ്വദേശികളായ കുര്യൻ വർഗ്ഗീസിന്റെയും ഷിജി തോമസിന്റെയും മകൻ റൂഫസ്

കവൻട്രിയിൽ മലയാളി ബാലൻ മരണമടഞ്ഞു; മരണമടഞ്ഞത് ആലപ്പുഴ സ്വദേശികളായ കുര്യൻ വർഗ്ഗീസിന്റെയും ഷിജി തോമസിന്റെയും മകൻ റൂഫസ്

കവന്‍ട്രി: കവൻട്രിയിൽ ഏഴു വയസ്സുകാരനായ മലയാളി ബാലൻ മരണമടഞ്ഞു. ആലപ്പുഴ സ്വദേശികളായ ബ്രദർ കുര്യൻ വർഗ്ഗീസിന്റെയും സിസ്റ്റർ ഷിജി തോമസിന്റെയും ഇളയ മകനായ റൂഫസ് കുര്യന്റെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആരോഗ്യവാനായിരുന്ന സ്‌കൂളിൽ പോയി മടങ്ങി വന്ന കുഞ്ഞിന് പനിയുടെ ചെറിയ ലക്ഷണമുണ്ടായതോടെ മരുന്ന് നൽകിയിരുന്നു. എന്നാൽ ഉറങ്ങുകയായിരുന്ന കുഞ്ഞിന് ശരീരത്തിൽ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഞ്ചു മിനിറ്റില്‍ ആശുപത്രിയില്‍ എത്തിയ കുഞ്ഞിന് പത്തു മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഒരു സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടൽ മാറാതെയാണ് കൊവെൻട്രി മലയാളികൾ. ഗൾഫിൽ നിന്ന് ഒന്നര വർഷം മുൻപ് മാത്രമാണ് ബ്രദർ കുര്യനും കുടുംബവും കൊവെൻട്രിയിലെത്തിയത്. ആലപ്പുഴ സ്വദേശികളാണ് റുഫ്‌സിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും സിസ്റ്റർ ഷിജി തോമസും. ഏക സഹോദരന്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

റൂഫസ് കുര്യന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് അലക്സ് വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജോർജ്ജ് തോമസ്, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, കൊവെൻട്രി കേരള കമ്യൂണിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more