- യുക്മ ദേശീയ 'നഴ്സസ് ഡേ സെലിബ്രേഷൻ' നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
- പാളയത്തിൽ പട; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വയ്ക്കണമെന്നാണവശ്യപ്പെട്ട് മന്ത്രിമാരുൾപ്പെടെ 72 എംപിമാർ
- യൂറോപ്പിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഫോൺ നമ്പർ
- ലേണർ ഡ്രൈവർമാർക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗുകളിൽ പുതിയ മാറ്റങ്ങൾ
- ചർച്ചകൾ വഴിമുട്ടി; ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിന് ട്രംപ്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!
- നാട്ടിലേക്ക് മടങ്ങിയ അമേരിക്കൻ, ഫ്രഞ്ച് പൗരന്മാർക്ക് രോഗം സ്ഥിരീകരിച്ചു, കപ്പലിൽ ഹന്താവൈറസ് പടരുന്നു; അതീവ ജാഗ്രത
- യുകെ മലയാളികളുടെ മകൻ നാട്ടിൽ മരണമടഞ്ഞു; ബിയോൺ ബിജുവിന്റെ വിയോഗം കോതമംഗലത്ത് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ
‘പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ’ ലേഖനം:മേരി അലക്സ് (മണിയ)
- Jun 17, 2025
മണ്ണിനും വിണ്ണിനും അതിർ വരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ് ‘ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനിൽ താമസിക്കുന്ന ശ്രീ.കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ൻ്റെ നിറവിൽ സമ്പന്നമാക്കുന്ന മറ്റൊരു എഴുത്തുകാരൻ പ്രവാസ ലോകത്തു് എന്റെ അറിവിലില്ല. ഒരു കവിതയിലൂടെ വേടൻ പാഠ്യപദ്ധതിയിൽ കടന്നുവന്നെ
ങ്കിൽ ഇനിയും എത്രയോ പേർ വരാനിരിക്കുന്നു. ഇങ്ങനെ പാലും പായസവും ഒരു കൂട്ടർക്ക് വിളമ്പുമ്പോൾ ജനപക്ഷത്തു് നിന്നെഴുതുന്ന കാരൂരിനെപ്പോ ലുള്ളവരുടെ ചാരുതയാർന്ന കൃതികൾ എന്തുകൊണ്ട് പഠനത്തിന് വിധേയമാകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.

ഈ അവസരം ഓർമ്മവരുന്നത് കാരൂരിനെപോലെ സാഹിത്യ രംഗത്ത് ഒറ്റപ്പെട്ടുപോയ, ഒറ്റപ്പെടുത്തിയ ശ്രീമതി കെ.സരസ്വതിയമ്മ എന്ന കഥാകാരിയെയാണ്. ജീവിതത്തിലും എഴുത്തിലും സ്ത്രീപക്ഷത്തു് നിന്ന് പുരുഷ മേധാവിത്വ ചൂഷണത്തിനെതിരെ മൂർച്ചയേറിയ വാക്കുകളിലൂടെ ആണ് ഈ കഥാകാരി പ്രതികരിച്ചത്.

‘ചോലമരങ്ങൾ’ രണ്ട് പ്രണയിനികളുടെ ആത്മനൊമ്പരങ്ങൾ, സമൂഹത്തിൽ നടക്കുന്ന കാപട്യങ്ങൾ തുറന്നു കാട്ടുന്ന ഒന്നാണ്. അതിലൂടെ പുരുഷകേസരി ശത്രു നിര വർദ്ധിച്ചതല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല. കാരൂർ കൃതികൾ വായിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സരസ്വതിയമ്മ അല്ലെങ്കിൽ കേസരി ബാലകൃഷ്ണ പിള്ള, പൊൻകുന്നം വർക്കി, കാക്കനാടൻ, ചെറുകാട്, പോഞ്ഞിക്കര റാഫി തുടങ്ങിയവ രെയാണ്. ഭാഷാ സാഹിത്യത്തെ ആഴത്തിൽ ചുംബിക്കുന്നവർ എപ്പോഴും അത് കണ്ടിരിക്കില്ല.ആ തിരിച്ചറിവാണ് ഡോക്ടർ പി.കെ.
കനകലത ‘കെ.സരസ്വതിയമ്മ ഒറ്റയ്ക്ക് വഴിനടന്നവൾ’ എന്ന പഠനഗ്രന്ഥം എഴുതാൻ തയ്യാറായത്. അതുപോലെ കാരൂർ കൃതികളെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ എഴുതിയ ‘കാലത്തിന്റെ എഴുത്തകങ്ങൾ’ എന്ന പഠനഗ്രന്ഥം ലിമ വേൾഡ് ലൈബ്രറിയിലൂടെ വായിച്ചപ്പോൾ സാഹിത്യ അഭിരുചിയുള്ളവർക്ക് അത് നല്ലൊരു പഠനഗ്രന്ഥമെന്ന് എനിക്കും തോന്നി. പക്ഷെ ആരും അത് അത്ര ഗൗരവമായി കണ്ടില്ല.
ഗൗരവത്തിൽ എടുത്തില്ല എന്നു തന്നെ പറയാം.ഈ ഗ്രന്ഥത്തിൽ ഡോക്ടർ മുഞ്ഞിനാട് രേഖപ്പെടുത്തിയിരിക്കുന്നത് ‘കാലം കടഞ്ഞെടുത്ത സർഗാ ത്മക വ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂർ കൃതികൾ എന്നാണ്. എഴുത്തു് ആനന്ദോപാസനയായി കാണുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. സമകാലിക ജീവിതത്തിന്റ വിചാര വിക്ഷോഭം വജ്രമൂർച്ചയോടെ വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തരം അന്വേഷണപരീക്ഷണങ്ങളിൽ നിന്നാണ് കാരൂർ തന്റെ പ്രതിഭയെ കാലത്തിനോട് വിളക്കിച്ചേർത്തു് കലഹിക്കുന്നത്’. ഇവിടെയാണ് കെ.സരസ്വതിയമ്മയുടേയും കാരൂരിന്റെയും ജീവിത സമാനതകൾ ഞാൻ കാണുന്നത് ‘.

നമ്മൾ എത്രമാത്രം കണ്ണടച്ച് ഇരുട്ടാക്കിയാലും ഒരിക്കൽ മനസ്സിലുള്ള വിക്ഷുബ്ധത ആരെങ്കിലും വഴി പുറത്തുവരും. എനിക്കിപ്പോൾ 78 വയസ്സായി. കണ്ണിന് തിമിരം ബാധിച്ചു് ഓപ്പ റേഷൻ നടത്തുന്നതിന് മുൻപ് ഈ കുറിപ്പ് എഴുതണമെന്ന് തോന്നി. ഞാൻ എഴുതുന്നത് മുഖസ്തുതി അല്ലെങ്കിൽ വാഴ്ത്തുപാട്ടുകൾ
അല്ല .ചില യാഥാർഥ്യങ്ങൾ മാത്രമാണ്. ഞാൻ കാരൂരിനെ അറിഞ്ഞു തുടങ്ങിയത് റേഡിയോ നാടകങ്ങളിൽ കൂടിയാണ്.1980-ന് മുൻപ് ടി.വി, ഇൻറർനെറ്റ്, മൊബൈൽ ഒന്നുമില്ല. റേഡിയോ വഴിയാണ് എല്ലാം അറിയുന്നതും കേൾക്കുന്നതും.ആ കാലത്താണ് സ്കൂളിൽ പഠിക്കുന്ന
കാരൂരിന്റെ ‘കാലചക്രം’, ‘കർട്ടനിടു’ എന്നീ റേഡിയോ നാടകങ്ങൾ തിരുവനന്തപുരം റേഡിയോ നിലയം വഴി കേട്ടത്. മണ്മറഞ്ഞ എഴുത്തുകാരൻ ശ്രീ.ടി.എൻ. ഗോപിനാഥൻ നായരായിരുന്നു അതിന്റെ ഡയറക്ടർ എന്നാണ് എന്റെ ഓർമ്മ. ഡൽഹിയിൽ നിന്നുള്ള ഓൾ ഇന്ത്യ റേഡിയോ, വാർത്തയിൽ ശ്രി.മാവേലിക്കര രാമചന്ദ്രൻ, വിദ്യാർത്ഥിയായ കാരൂരിന്റെ നാടകങ്ങളെപ്പറ്റി വിശകലനം ചെയ്തതും സ്മരിക്കുന്നു. തൃശൂർ സ്റ്റേഷൻ വഴിയും നാടകങ്ങൾ സംപ്രേഷണം ചെയ്തതായിട്ടാണ് എന്റെ അറിവ്.

ചോലമരങ്ങൾക്ക് തണൽ നല്കാൻ മാത്രമേ സാധിക്കു എന്നതുപോലെ കാരൂർ സൃഷ്ടിക ളെന്നും തണൽ വൃക്ഷങ്ങളാണ്. സാഹിത്യ പ്രവർത്തക സഹകരണ സംഘം/എൻ.ബി.എസിൽ നിന്ന് 1990-ൽ തകഴി അവതാരിക എഴുതി പുറത്തു വന്ന ‘കണ്ണീർപ്പൂക്കൾ’ നോവൽ തുടങ്ങി ബ്രിട്ടീഷ് ഇന്ത്യൻ മലയാളി മൂന്ന് തലമുറകളുടെ കഥ പറയുന്ന ‘കാണാപ്പുറങ്ങൾ’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ’ദി മലബാർ എ ഫ്ളയിം’. ആമസോൺ ബെസ്റ്റ് സെല്ലർ നോവലായി. ഈ നോവലിനെപ്പറ്റി ‘ദി വേൾഡ് ജേർണലിൽ’ ഡൽഹി ജെയിൻ യൂണിവേഴ്സിറ്റി റിസർച്ച് വിഭാഗം
ഉദ്യോഗസ്ഥ ഡോ.ചിത്ര സൂസ്സൻ തമ്പി എഴുതിയ റിവ്യൂ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ദീപികയിൽ വായിക്കാനിടയായി. 2006-ൽ ദീപിക ഓണപതിപ്പിൽ വന്ന ഓസ്ട്രേലിയയെപ്പറ്റിയുള്ള യാത്രാ വിവരണം, ‘സ്വർഗ്ഗത്തിലേക്കുള്ള വഴി’ ഇന്നും ഓർമ്മയിലുണ്ട്. ദീപിക, കേരള കൗമുദി, വീക്ഷണം, ജനയുഗം, മംഗളം, ജന്മഭൂമി തുടങ്ങിയ ഓണപതിപ്പുകളിൽ വന്നിട്ടുള്ള കാരൂർ കഥകൾ, കവിതകൾ പലതും വായിച്ചിട്ടുണ്ട്. നീണ്ട വർഷങ്ങളായി പ്രവാസലോകത്തു് നിന്ന് ഓണപതിപ്പിൽ എഴുതുന്ന മറ്റൊരു എഴുത്തുകാരൻ ഇല്ലെന്ന് നിസ്സംശയം പറയാൻ സാധിക്കും.

തോപ്പിൽ ഭാസി അവതാരിക എഴുതിയ ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകം ‘കടലിനക്കരെ എംബസ്സി സ്കൂൾ’ ന് മാതൃഭൂമിയിൽ 1996-97-ൽ നിരൂപണമെഴുതിയ കോഴിക്കോ ടനെ ഓർക്കുമ്പോൾ ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകം ഏതെന്ന് എത്ര പേർക്കറിയാം? പു.ക.സ മെമ്പർ ആയിരുന്നു വെങ്കിൽ അറിയുമായിരുന്നു അല്ലേ? 2018-ൽ പുറത്തുവന്ന ‘കാലപ്രളയം’ എന്ന ഭാവഗംഭീര സംഗീത നാടകം എങ്ങനെ കേരള സംഗീത നാടക അക്കാദമി മത്സരത്തിൽ നിന്ന് പുറം തള്ളപ്പെട്ടു ?കപട മത്സര സാംസ്കാരിക ബുദ്ധിയാണതിൻ്റെ പിന്നിലെന്ന് ആർക്കാണ് അറിയാത്തത്?
റൂസ്സോ ചോദിക്കുന്നത് കാരൂരും ബന്ധിക്കപ്പെട്ടിരിക്കയാണോ? കാരൂരിന്റെ ആത്മകഥയായ ‘കഥാകാരന്റെ കനൽവഴികൾ ‘(പ്രഭാത് ബുക്ക്സ്)’ വായിക്കുമ്പോൾ അദ്ദേഹത്തിന്റ ഗുരുനാഥൻ പണ്ഡിത കവി ശ്രീ കെ.കെ. പണിക്കർ സാറിനെ ആണ് ഓർക്കുക. വള്ളത്തോൾ ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എഴുതിയപ്പോൾ പണിക്കർ സാർ ‘ബന്ധനമുക്തനായ അനിരുദ്ധൻ’ എഴുതി മോചിപ്പിച്ചു.കാരൂർ പഠിക്കുന്ന കാലം സ്കൂളിൽ പോലീസിനെതിരെ ‘ഇരുളടഞ്ഞ താഴ് വര’ എന്ന ഒരു നാടകം അഭിനയിച്ചവതരിപ്പിച്ചതിന് ബെസ്റ്റ് ആക്ടർ സ്ഥാനവും സമ്മാനവും ലഭിച്ചു .എന്നാൽ മാവേലിക്കര പോലീസ് പിടിച്ചുകൊണ്ടുപോയി അകത്താക്കി. അപ്പോഴും പണിക്കർ സാറാണ് മോചിപ്പിച്ചത്. ലുധിയാന സി.എം.സി. ആശുപത്രിയിൽ വെച്ച് സ്വന്തം കിഡ്നി ആരുമറിയാതെ ഒരു പാവം പഞ്ചാബിക്ക് കൊടുത്തതും ഒരു അപൂർവ്വ കാഴ്ചയായിട്ടാണ് ഞാൻ കണ്ടത്.

ഇന്ന് നമ്മുടെ കാവ്യബോധ സംസ്കാരത്തിന്
സംഭവിച്ചിരിക്കുന്ന അപചയം പല എഴുത്തുകാർക്കും മോചനമില്ല എന്നതാണ്. നമ്മുടെ പഠന പദ്ധതികൾ വിപരീത ഫലം ചെയ്യുന്നതിന്റെ ധാരാളം തെളിവുകൾ മുന്നിലുണ്ട്.2025-ൽ ഒരു വേടന്റെ കവിതയെച്ചൊല്ലി നീതിമാനങ്ങൾ കണ്ടെത്തുമ്പോൾ കാരൂരിന്റെ എത്രയോ കൃതികൾ വിശദമായ പഠനത്തിനും, പാഠപുസ്തകങ്ങളിൽ ഇടം പിടിക്കേണ്ടതും പുനർവായിക്ക പ്പെടേണ്ടതുമായ കൃതികളെന്ന് മനസ്സിലാകും. ‘കാലത്തിന്റെ എഴുത്തകങ്ങൾ’ (ബുക്ക് ക്രോസ്സ് പബ്ലിക്ക്), മലയാളത്തിൽ ആദ്യമായിറങ്ങിയ ‘കാരിരുമ്പിന്റെ കരുത്തു്’ ,സർദാർ പട്ടേൽ.(പ്രഭാത് ബുക്ക്സ്), ‘ചന്ദ്രയാൻ’ (മാതൃഭൂമി), ‘മംഗളയാൻ’ (പ്രഭാത് ബുക്ക്സ്), ‘കാണാപ്പുറങ്ങൾ’ നോവൽ (എസ്.പി.സി.എസ്), ‘കൗമാര സന്ധ്യകൾ'(കറന്റ് ബുക്ക്സ്, തൃശൂർ)’കാൽപ്പാടുകൾ (പൂർണ ബുക്ക്സ്), സ്നേഹത്തിന്റെ ആഴവും പരപ്പുമുള്ള കാലിക പ്രാധാന്യമുള്ള കുട്ടികളുടെ നോവൽ ‘കിളിക്കൊഞ്ചൽ’
(സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്),’കാറ്റാടിപ്പൂക്കൾ’
(മീഡിയ ഹൗസ്), ‘കൃഷിമന്ത്രി’
(ജീവൻ ബുക്ക്സ്), ‘കളിക്കളം’ ഒളിമ്പിക്സ് ചരിത്രം (എസ്.പി.സി.എസ്), വിദേശ രാജ്യങ്ങളിലെ പത്തിലധികം യാത്രാവിവരണങ്ങൾ (ആമസോൺ, പ്രഭാത് ബുക്ക്സ്) തുടങ്ങി ധാരാളം കൃതികളുണ്ട്. 1985 – 2025 കാലഘട്ടത്തിൽ പന്ത്രണ്ട് മേഖലകളിലായി
എഴുപത് മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ, എല്ലാം കുടുംബ പ്പേരായ കാരൂർ എന്നതിൻ്റ ക എന്ന ആദ്യ അക്ഷരത്തിൽ തുടങ്ങുന്നവ, ഇതൊക്കെ കാണുമ്പോൾ എന്നിലുണരുന്നത് ആശ്ചര്യത്തിൻ്റെ നേർത്ത മന്ദഹാസമാണ്.ഈ പുസ്തകങ്ങൾ കൂടുതലും ആമസോൺ അടക്കം കേരളത്തിലെ പ്രമുഖ പ്രസാധകർ വഴിയാണ് പുറത്തുവന്നിട്ടുള്ളത്. കേരളം, ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ മാധ്യമങ്ങളിൽ തുടരെ എഴുതുന്ന മറ്റൊരു പ്രവാസഎഴുത്തുകാരനെ കണ്ടിട്ടില്ല. ഈ പ്രായത്തിനിടയിൽ അൻപത്തേഴു രാജ്യങ്ങളിൽ കാരൂർ ജീവിച്ചിട്ടുണ്ടത്രെ.
നൂറനാട് ലെപ്രസി സാനിറ്റോറിയം ‘കുഷ്ടരോഗവും നിവാരണമാർഗ്ഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി നാലു പഞ്ചായത്തുകളിലെ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഒന്നാമനായി ശ്രീ ബി കെ എൻ മേനോൻ്റെ ‘പ്രസംഗസോപാനം’ എന്ന’ എന്ന പുസ്തകം യശ:ശരീരനായ പ്രശസ്ത സാഹിത്യകാരൻ ശ്രീ തോപ്പിൽ ഭാസിയിൽ നിന്നും സമ്മാനമായി വാങ്ങിക്കൊണ്ടുള്ള പുരസ്കാരങ്ങളുടെ പെരുമഴക്കാലത്തിന് തുടക്കം കുറിച്ചു. ആമസോൺ ബെസ്റ്റ് സെല്ലർ ആയതു കൊണ്ടാവാം ആമസോൺ ഇൻ്റർനാഷണൽ റൈറ്റർ എന്ന ബഹുമതി ഉൾപ്പെടെ ഏതാണ്ട് ഇരുപതോളം
പുരസ്ക്കാരങ്ങൾ മുൻ പ്രധാനമന്ത്രി നരസിംഹ റാവു, മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള പല സമുന്നത
വ്യക്തികളിൽ നിന്നും വിവിധ സാംസ്കാരിക വേദികളിലായി ലഭിച്ചു. മാത്രമല്ല മുപ്പത്തിനാല് പുസ്തകങ്ങൾ ഒരൊറ്റ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ട ഏത് എഴുത്തുകാരനുണ്ട് മലയാളത്തിലായാലും മറ്റേതു ഭാഷയിലായാലും ! ആയതിന് യു ആർ എഫ് വേൾഡ് റെക്കോർഡ് ലഭിച്ച ഏക എഴുത്തുകാരനാണ് കാരൂർ.
സമൂഹത്തിൽ കാണുന്ന കപട
ചൂഷണ പ്രവർത്തനങ്ങളെ ഒരാൾ തുറന്നെഴുതുമ്പോൾ ആ വ്യക്തിയെ അരിഞ്ഞു വീഴ്ത്തുന്നത് ഒരു കപട സാമൂഹ്യ സംസ്കാരത്തെ വളർത്തുകയല്ലേ
‘മനസ്സിന്റെ സ്വാതന്ത്ര്യമാണ് ഒരാളുടെ അസ്തിത്വത്തിന്റെ തെളിവെന്ന്’ നമ്മുടെ ഭരണഘടനാശില്പി ഡോ.ബി.ആർ അംബേദ്കറുടെ വാക്കുകൾ ഓർക്കുമ്പോൾ കാരൂർ സ്വന്തം അസ്തിത്വം വിട്ടുകളിക്കാൻ തയ്യാറല്ല. ഒരു വേടന്റെ കവിതയെച്ചൊല്ലി ശണ്ഠ കൂടുന്നവർ മലയാള ഭാഷാ സംസ്കാരത്തിന് പ്രവാസ ലോകത്തു് പതിറ്റാണ്ടുകളായി എത്രയോ സംഭാവനകൾ ചെയ്ത കാരൂരിനെ ഗഹനമായി പഠിക്കേണ്ടതല്ലേ?
നമ്മുടെ സർഗാത്മകമായ പാരമ്പര്യം സങ്കുചിത താല്പര്യക്കാ രുടെ പരമ്പരയിലേക്ക് പോയാൽ മനുഷ്യ മനഃസാക്ഷിയോട് തന്നെ ചെയ്യുന്ന ക്രൂരതയാണത്.
Mary Alex ( മണിയ )
Latest News:

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവ...Kerala
നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാല...
ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ ന...Latest News
‘വിദ്യാർഥികളുടെ കഠിനാധ്വാനത്തെ BJP തകർത്തു, പ്രധാനമന്ത്രിയുടെ അമൃതകാലം വിഷക്കാലമായി’; നീറ്റ് ചോദ്യ പ...
നീറ്റ് യുജി പരീക്ഷാ റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ കഠിനാധ്വ...Kerala
‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, ജനങ്ങൾക്ക് നിരാശയുണ്ട്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ...
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്. തീരുമാനം വൈകുന്നത് അണികൾക്ക് അതൃപ...Kerala
എല്‍പിജി സിലിന്‍ഡറിന് 'ഇല്ലാത്ത സബ്സിഡി' നിര്‍ത്തുമെന്ന് എണ്ണക്കമ്പനികളുടെ സന്ദേശം; അമ്പരന്ന് ഉപഭോക...
കഴിഞ്ഞ ആറു വര്‍ഷമായി സാധാരണക്കാര്‍ക്ക് ഗാര്‍ഹിക എല്‍പിജി സബ്സിഡി നല്കാതിരിക്കുന്നതിനിടെ, സബ്സിഡി...Kerala
വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? സ്വർണത്തില്‍ പ്രധാനമന്ത്രി വരെ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം ആഭരണവും നിക്ഷേപവും മാത്രമല്ല, സാംസ്കാരികമായും അതിന് പ്രത്...India
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്...Kerala
കേരള നേതാക്കളോട് രാഹുൽ ഗാന്ധിയുടെ 3 ചോദ്യം! ആരാണ് ഈ ശക്തി പ്രകടനങ്ങൾക്ക് പിന്നിൽ, അതിനുള്ള സാഹചര്യമെ...
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള...India
Post Your Comments Here ( Click here for malayalam )
Latest Updates
- മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 7 പേർക്കാണ് ഇടിമിന്നലേറ്റത്. പരുക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മലപ്പുറം
- നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പാണ് എന്നാണ് കണ്ടെത്തൽ. നാസിക്കിലാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചു. മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കൽ പ്രവേശന
- ‘വിദ്യാർഥികളുടെ കഠിനാധ്വാനത്തെ BJP തകർത്തു, പ്രധാനമന്ത്രിയുടെ അമൃതകാലം വിഷക്കാലമായി’; നീറ്റ് ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതിയെന്ന് രാഹുൽ ഗാന്ധി നീറ്റ് യുജി പരീക്ഷാ റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും, സ്വപ്നങ്ങളുടെയും ബിജെപിയുടെ അഴിമതിഭരണം തകർത്തു. യുവാക്കളുടെ ഭാവിയ്ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. കുറ്റക്കാരായ മാഫിയ സംഘം എപ്പോഴും രക്ഷപ്പെടുന്നു. വിദ്യാർത്ഥികളാണ് ദുരിതമനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അമൃതകാലം വിഷകാലമായി മാറി. പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വീണ്ടും മാനസിക സമ്മർദ്ദം, സാമ്പത്തിക പ്രതിസന്ധി അടക്കം നേരിടാൻ പോകുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി
- ‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, ജനങ്ങൾക്ക് നിരാശയുണ്ട്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ് മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്. തീരുമാനം വൈകുന്നത് അണികൾക്ക് അതൃപ്തി ഉണ്ടാക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അണികൾ വലിയ ആവേശത്തിൽ ആയിരുന്നു.. ആവേശത്തിനൊത്ത് ആഘോഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തീരുമാനം പെട്ടെന്ന് ഉണ്ടാകണം എന്നാണ് ആവശ്യം. വൈകരുത് എന്നാണ് അണികളുടെ വികാരം. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പിന്തുണക്കും. അതാണ് മുസ്ലീം ലീഗിന്റെ പാരമ്പര്യം. വൈകിയെങ്കിലും ജനങ്ങൾക്ക് സ്വീകാര്യരായ ആൾ വരും എന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി
- എല്‍പിജി സിലിന്‍ഡറിന് ‘ഇല്ലാത്ത സബ്സിഡി’ നിര്‍ത്തുമെന്ന് എണ്ണക്കമ്പനികളുടെ സന്ദേശം; അമ്പരന്ന് ഉപഭോക്താക്കള്‍ കഴിഞ്ഞ ആറു വര്‍ഷമായി സാധാരണക്കാര്‍ക്ക് ഗാര്‍ഹിക എല്‍പിജി സബ്സിഡി നല്കാതിരിക്കുന്നതിനിടെ, സബ്സിഡി നിര്‍ത്തലാക്കുമെന്നു കാണിച്ച് ഉപയോക്താക്കള്‍ക്ക് എണ്ണക്കമ്പനികളുടെ സന്ദേശം. ‘ആദായനികുതി രേഖ പ്രകാരം നിങ്ങളുടെ നികുതിവിധേയമായ വരുമാനം 10 ലക്ഷം രൂപയെന്ന പരിധി കടന്നിരിക്കുന്നു. ഇതില്‍ തര്‍ക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏഴുദിവസത്തിനകം പരാതിപ്പെടാം. നിശ്ചിതസമയത്തിനകം പ്രതികരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാചകവാതക സബ്സിഡി ഇനിമുതല്‍ നിര്‍ത്തലാക്കിയേക്കാം.’ എല്‍പിജി ഉപഭോക്താക്കളില്‍ ചിലര്‍ക്ക് ഓയില്‍ കമ്പനികളില്‍നിന്ന് കഴിഞ്ഞ ദിവസംലഭിച്ച സന്ദേശമാണിത്. മെസേജിനൊപ്പം ഓയില്‍ കമ്പനികളെ ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറും പ്രതികരണം അറിയിക്കാനുള്ള പോര്‍ട്ടല്‍
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി. /
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്…. /
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം നാളെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുന്നൂറിലധികം നേഴ്സുമാരാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കോൺഫറൻസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം…….. /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും






click on malayalam character to switch languages